കണ്ടെത്താന്‍ പൊലിസിനെ സഹായിച്ച് ഐ.എം.ഇ.ഐ നമ്പര്‍
നെടുമ്പാശ്ശേരി: കേസന്വേഷണം വഴിമുട്ടിയ പല സംഭവങ്ങളിലും പ്രതികളെ കണ്ടെത്താന്‍ പൊലിസിന് സഹായകമാകുന്നു മൊബൈലിലെ ഐ.എം.ഇ.ഐ നമ്പര്‍. അടുത്തിടെ ജിഷ വധക്കേസിലും പ്രതിയെ കണ്ടെത്താന്‍ പൊലിസിനെ സഹായിച്ചത് 'ഇന്റര്‍നാഷണല്‍ മൊബൈല്‍ സ്റ്റേഷന് എക്യുപ്മെന്റ് ഐഡന്റിറ്റി' (ഐ.എം.ഇ.ഐ)നമ്പറാണ്.
കൃത്യം നടത്തി ആസാമിലേക്ക് മടങ്ങിയ പ്രതി അമീറുല്‍ നേരത്തെ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പകുറ്റവാളികളെര് മാറ്റിയെങ്കിലും മൊബൈല്‍ ഫോണ്‍ മാറാതിരുന്നത് പൊലിസിന് പ്രതിയിലേക്കെത്താന്‍ എളുപ്പമായി. ഐ.എം.ഇ.ഐ നമ്പറിലൂടെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ നടത്താന്‍ കഴിഞ്ഞതായിരുന്നു.
ലോകത്ത് മുഴുവന്‍ രാജ്യങ്ങളിലും മൊബൈല്‍ ഫോണിന് ഐ.എം.ഇ.ഐ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ 2009 ഡിസംബര്‍ ഒന്ന് മുതലാണ് ഇത് നിര്‍ബന്ധമാക്കിയത്. ഐ.എം.ഇ.ഐ പ്രാബല്യത്തില്‍ വന്നതിന് ശേഷം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളെ കണ്ടെത്താന്‍ ഇത് പോലീസിനെയും മറ്റ് അന്വേഷണ ഏജന്‍സികളെയും നിരവധി തവണ സഹായിച്ചിട്ടുണ്ട്. 2009 ല്‍ കൊച്ചിയില്‍ നിന്നും ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ജാര്‍ഖണ്ഡിലേക്ക് പോയ ഹോമിയോ ഡോക്ടര്‍ ആന്റെ്ണി ജാര്‍ഖണ്ഡില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു.സംഭവത്തില്‍ യാതൊരു തെളിവും പോലീസിന് ലഭിച്ചിരുന്നില്ല.
പള്ളുരുത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ല്‍ ആന്റസണിയുടെ മൊബൈല്‍ ഫോണ്‍ ജാര്‍ഖണ്ഡില്‍ ഉപയോച്ചതായി എറണാകുളം സൈബര്‍ സെല്ലില്‍ സന്ദേശം ലഭിച്ചതാണ് ഈ കേസിലെ പ്രതിയെ കണ്ടെത്താന്‍ നിര്ണ്ണാ യകവഴിത്തിരിവായത്.ആന്റണിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന ജാര്‍ഖണ്ഡ് സ്വദേശിയായ പ്രതി രണ്ട് വര്‍ഷത്തിനു ശേഷം ഈ മൊബൈല്‍ ഫോണ്‍ ജാര്‍ഖണ്ഡില്‍ ഉപയോഗിച്ചതാണ് ഇയാളെ കുടുക്കിയത്.എന്നാല്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്ന സമയത്ത് ലൊക്കേഷന്‍ കൃത്യമായി കണ്ടെത്താന്‍ സാധിക്കില്ല.മൊബൈല്‍ ഫോണ്‍ മോഷണം പോയാല്‍ ഈ നമ്പര്‍ ഉപയോഗിച്ച് മോഷണം പോയ മൊബൈല്‍ പിന്നീട് ഉപയോഗിക്കാന്‍ കഴിയാത്ത രീതിയില്‍ ബ്ലോക്ക് ചെയ്യാനും സാധിക്കും.
രണ്ട് നമ്പര്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ രണ്ട് ഐ.എം.ഇ.ഐ. നമ്പരും ഉണ്ടായിരിക്കും.മൊബൈല്‍ ഫോണില്‍ നിന്നും സ്റ്റാര്‍,ഹാഷ്,06,ഹാഷ് ഡയല് ചെയ്താല്‍ ഓരോ മൊബൈലിലെയും ഐ.എം.ഇ.ഐ നമ്പര്‍ അറിയാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."