ബൈക്ക് മോഷണക്കേസിലെ പ്രതി 11 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
കോട്ടയം: ബൈക്ക് മോഷണക്കേസ്സിലെ പ്രതി 11 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. പൊന്‍കുന്നം തെക്കേത്തു കവല ഭാഗത്തു നിന്നും ബൈക്ക് മോഷണം നടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം അറുമാനൂര്‍ ചിലമ്പത്ത് വീട്ടില്‍ ശ്രീധരന് നായരുടെ മകന് ശ്രീജിഷ് (37) ആണ് പിടിയിലായത്.
ഇയാള്‍ പാമ്പാടി മീനടം ഭാഗത്തുള്ള വീട്ടില്‍ നിന്നു സ്വര്‍ണ്ണവും, അയര്‍ക്കുന്നത്തെ ഒരു വീട്ടില്‍ നിന്നും റബര്‍ ഷീറ്റുകളും, കോട്ടയം വെസ്റ്റ് സ്റ്റേഷന് പരിധിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പടെ നിരവധി കേസ്സുകളില്‍ പ്രതിയാണ്. ജില്ലാ പൊലിസ് മേധാവി വി.എം മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍, പൊന്‍കുന്നം പൊലിസ് ഇന്‍സ്പെക്ടര്‍ സി.ആര് പ്രമോദ്, സ്ക്വാഡ് അംഗങ്ങളായ എസ്.ഐ പി.വി വര്‍ഗീസ്, എ.എസ്.ഐ എം.എ ബിനോയ്, എസ്.സി.പി.ഓ അഭിലാഷ് കെ.എസ്, സി.പി.ഓമാരായ റിച്ചാര്‍ഡ് സേവ്യര്‍, ശ്യാം എസ്. നായര്‍, അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."