രാജ്യം സമ്പൂര്‍ണമായി വൈദ്യുതീകരിച്ചെന്ന് മോദി: നാസയുടെ ചിത്രങ്ങള്‍ ട്വിറ്റ് ചെയ്ത് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഗ്രാമങ്ങളും സമയപരിധി അവസാനിക്കും മുന്‍പ് വൈദ്യുതീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ ലെയ്സാങ് ഗ്രാമത്തില്‍ വൈദ്യുതി എത്തിയതോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇക്കാര്യം ട്വിറ്ററില്‍ പങ്കുവച്ച കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ട്രോളുകളുടെ പെരുമഴ. ഇന്ത്യന്‍ ഗ്രാമീണരുടെ ജീവിതത്തില്‍ ഇരുട്ടിനെ ഇല്ലാതാക്കിയെന്ന അവകാശവാദവുമായി ട്വിറ്റ് ചെയ്ത കറിപ്പിനൊപ്പം ഇട്ട രണ്ട് സാറ്റ്ലൈറ്റ് ചിത്രങ്ങളാണ് ട്രോളുകളുടെ പെരുമഴയ്ക്ക് ഇടയാക്കിയത്.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ട ചിത്രങ്ങളായിരുന്നു ഗോയല്‍ ഷെയര്‍ ചെയ്തത്. ബി.ജെ.പി ഭരണത്തിന് മുന്പുള്ളതും ശേഷമുള്ളതും എന്ന രീതിയിലായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചത്. നാസ 2012ലും 2016ലും പുറത്തുവിട്ടതായിരുന്നു ചിത്രങ്ങള്‍. ജനവാസ പ്രദേശങ്ങളുടെ ക്രമം വ്യക്തമാക്കുകയായിരുന്നു ചിത്രത്തിന്റെ ഉദ്ദേശം. ഗോയലിന്റെ ട്വിറ്റ് വൈറലാകുകയും മണിക്കൂറുകള്‍ക്കുള്ളില്‍ 2,000ലധികം റീട്വിറ്റ് ചെയ്യപ്പെടുകയും ചെയ്തു. എല്ലാ ദീപാവലിയ്ക്കും ഷെയര്‍ ചെയ്യുന്ന ചിത്രം എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."