പരിശോധനക്ക് ഇറങ്ങിയ നഗരസഭാ ചെയര്‍പേഴ്‌സനും കിട്ടി പൊലീസിന്റെ കൂട്ട അടി, ഒടുവില്‍ മാപ്പു പറഞ്ഞ് കൊണ്ടോട്ടി പൊലീസ്-വീഡിയോ കാണാം
മലപ്പുറം: ക്രമസമാധാനം പൊലീസിന്റെ ചുമതലയാണ്. എന്നാല്‍ പൊലീസിന് കണ്ണില്ലാതെ ആയാല്‍ എന്തു ചെയ്യും. ആളുകള്‍ കൂടി നില്‍ക്കുന്ന ഇടങ്ങളിലെല്ലാം കണ്ണും കാതുമില്ലാതെ പൊലീസ് അടിക്കുന്നതായി വ്യാപകമായി പരാതി ഉയരുന്നുണ്ട്. ഇന്ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ ഇതിനെ കുറിച്ച് അദ്ദേഹം സൂചിപിക്കുകയും ചെയ്തു.
കൊണ്ടോട്ടിയിലുമുണ്ടായി ഇതു പോലെ ഒരു സംഭവം. രാവിലെ കടകളിലെ അമിത വിലയിലുള്ള വില്‍പന പരിശോധിക്കാന്‍ എത്തിയതായിരുന്നു കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണായ കെ.സി ശീബയും മറ്റു ഉദ്യോഗസ്ഥരും. കടകള്‍ക്കു മുന്നിലിരുന്ന് പരിശോധന നടത്തുന്നതിനിടെ ഓടി വന്ന പൊലീസ് ചെയര്‍പേഴ്‌സനേയും ഉദ്യോഗസ്ഥരേയും അടിക്കുകയായിരുന്നു. പിന്നീട് പൊലീസിന് ഇത് ഉദ്യോഗസ്ഥരും ചെയര്‍പേഴ്‌സണുമാണെന്ന് ബോധ്യമായത്. ഇതോടെ ക്ഷമാപണവുമായി പൊലീസ് രംഗത്ത് വരികയായിരുന്നു. എന്നാല്‍ ചെയര്‍പേഴ്‌സണും സംഘവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
[video width="400" height="220" mp4="http://suprabhaatham.com/wp-content/uploads/2020/03/kondotty.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."