വരള്‍ച്ചയെ നേരിടാന്‍ ജൈവ തടയണ നിര്‍മിച്ച് കര്‍ഷകര്‍
ബദിയടുക്ക: ജില്ലയില്‍ കുടിവെള്ളം പോലുമില്ലാതെ കടുത്ത വരള്‍ച്ചയില്‍ ജല സ്രോതസുകള്‍ വറ്റി വരളുമ്പോഴും നാടിനാശ്വാസമായി ബദിയടുക്ക പഞ്ചായത്തിലെ ഒരു കൂട്ടം കര്‍ഷകര്‍. പഞ്ചായത്തിലെ കൂളിക്കാനയില്‍ ഇവര്‍ പണിത ജൈവ തടയണ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലേയും ജലസ്രോതസുകളില്‍ വെള്ളമെത്തിച്ചു.
കടുത്ത വേനലില്‍ വീടുകളിലെ കിണറും മറ്റു ജലാശയങ്ങളും വറ്റിയതോടെ വീടുകളില്‍ വെള്ളമില്ലാതായി. ഒപ്പം കാര്‍ഷിക വിളകളും കരിഞ്ഞുണങ്ങാന്‍ തുടങ്ങി. ഇതിനു പരിഹാരമെന്നോണം ഒരു കൂട്ടം കര്‍ഷകരുടെ കൂട്ടായ്മയില്‍ പഞ്ചായത്ത് പരിധിയിലെ പള്ളത്തടുക്ക പുഴയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെറുകിട ജലസേചന പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച ഈ തടയണയില്‍ പലക പാകി അതിനിരുവശങ്ങളിലായി മണ്ണ് നിറച്ച് പാഴായി പോകുന്ന ജലം തടഞ്ഞു നിര്‍ത്തി.
ഇതോടെ തടയണയില്‍ ജലം കെട്ടി നിന്നു തടയണ കര കവിഞ്ഞൊഴുകുവാന്‍ തുടങ്ങി. ഇതു മൂലം സമീപ പ്രദേശങ്ങളായ കൊരിക്കാര്‍, പള്ളത്തഡുക്ക, കുടുപ്പംകുഴി കുമ്പഡാജെ പഞ്ചയത്തിലെ ഏത്തഡുക്ക എന്നിവിടങ്ങളിലെ കിണറുകളിലും കുളങ്ങളിലും വെള്ളം ലഭിച്ചു തുടങ്ങി.
കൂടാതെ ഇരുനൂറോളം ഏക്കര്‍ വരുന്ന കൃഷി സ്ഥലങ്ങളിലേക്കു വെള്ളം എത്തിക്കാനും ആയി. ഇതോടെ കര്‍ഷകര്‍ക്ക് ആശ്വാസമായി. വരള്‍ച്ചയില്‍ പകച്ചു നില്‍ക്കാതെ ജലസംരക്ഷണത്തിന്റെ പുത്തന്‍ മാതൃക കാണിക്കുകയാണ് ഈ കര്‍ഷകരുടെ കൂട്ടായ്മ നടത്തിയ പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."