HOME
DETAILS
MAL
ഫാസിസം ശിരോവസ്ത്രത്തിലും കടന്ന് പിടിക്കുന്നു: ജമാഅത്ത് ഫെഡറേഷന്
backup
March 09 2017 | 21:03 PM
കരുനാഗപ്പള്ളി: ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ ജനപ്രതിനിധി ക്യാമ്പില്‍ ഗുജ്റാത്തിലെ അഹമദാബാദില്‍ പങ്കെടുത്ത ഷഹര്ബാന്, ഷാഹിന, ഫൗസിയ എന്നീ മുസ്ലിം സഹോദരിമാരേ അവരുടെ ശിരോവസ്ത്രം അഴിച്ച് മാറ്റാന്‍ നിര്‍ബ്ബന്ധിക്കുകയും ടോയ് ലെറ്റില്‍ പോയപ്പോള്‍ പോലും അവരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത നെറികെട്ട സംഭവത്തില്‍ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് ശകതമായി പ്രതിഷേധിച്ചു. യോഗം ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈ. പ്രസിഡന്റ് എം.എ സമദ്, തേവലക്കര അലിയാര് കുഞ്ഞ് മൗലവി, എം.എ അസീസ്, റസ്സാഖ് രാജധാനി, ഷാജഹാന് പനമൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."