വൈദ്യുത മോഷണം: ഗൂഢാലോചനയുടെ ഭാഗമെന്ന് പഞ്ചായത്തംഗം
കൂറ്റനാട്: കഴിഞ്ഞ ദിവസം തന്റെ വീട്ടില്‍ നടന്ന വൈദ്യുത മോഷണ കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും സമൂഹമധ്യത്തില്‍ അപമാനിക്കുന്നതിന് വേണ്ടി രാഷ്ട്രീയ ഭാവി നശിപ്പിക്കുന്നതിനും വേണ്ടി എതിരാളികള്‍ നടത്തിയ നീക്കമാണ് വൈദ്യുത മോഷണക്കേസില്‍ കുടുങ്ങാനുണ്ടായ കാരണമെന്ന് വനിതാ ലീഗ് ജില്ലാ സെക്രട്ടറിയും പട്ടിത്തറ ഗ്രാമപഞ്ചായത്ത് മെംബറും ആയ സെബു സെദക്കത്തുള്ള പറഞ്ഞു. വൈദ്യുത ചാര്‍ജ് അടക്കാന്‍ ഓര്‍മിപ്പിച്ചുകൊണ്ട് വീട്ടിലെത്തിയ ലൈന്‍മാന്‍ ആണ് മീറ്ററില്‍ മാഗ്‌നറ്റ് ഘടിപ്പിച്ചതായി കണ്ടെത്തിയത്. ലൈന്‍മാന്‍ വീട്ടിലേക്ക് വരുമ്പോള്‍ ഞാനും ഭര്‍ത്താവും വീടിന്റെ മുന്‍വശത്ത് തന്നെ ഉണ്ടായിരുന്നു. അതിന്റെ തൊട്ടടുത്ത് തന്നെയാണ് മീറ്റര്‍ ബോര്‍ഡും സ്ഥാപിച്ചിട്ടുള്ളത്. ഞങ്ങളാണ് മീറ്ററില്‍ കാന്തം പിടിപ്പിച്ചത് എങ്കില്‍ ലൈന്‍മാന്‍ കയറി വരുന്ന സമയംകൊണ്ട് തന്നെ അത് എടുത്ത് മാറ്റാമായിരുന്നു. നാണയ രൂപത്തിലുള്ള കാന്തം മീറ്ററിന് താഴെ ഘടിപ്പിച്ചതായിട്ടാണ് കണ്ടത്. കാന്തമുണ്ടെന്ന് ലൈമാന്‍ പറയുകയും പിന്നീട് മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ എത്തുകയുമാണ് ഉണ്ടായത്. ഈ മുക്കാല്‍ മണിക്കൂര്‍ സമയംകൊണ്ടും ഞങ്ങള്‍ക്ക് കാന്തം വലിച്ചെറിഞ്ഞ് തെളിവുകള്‍ നശിപ്പിക്കാമായിരുന്നു. ഇത്തരത്തില്‍ ഒരു കൃത്രിമം കാണിച്ചിട്ടില്ലെന്ന ധൈര്യമുണ്ടായത് കൊണ്ടാണ് അങ്ങിനെ ചെയ്യാതിരുന്നത്. പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന തനിക്ക് ഇത് പോലുള്ള തട്ടിപ്പുകള്‍ നടത്തി പണം ലാഭിക്കേണ്ട ആവശ്യമില്ലെന്നും തന്റെ സത്യാവസ്ഥ ഇലക്ട്രിസിറ്റി ഉദ്ധ്യോഗസ്ഥരെ അറിയിക്കുകയും തനിക്ക് പരാതി ഉണ്ടെന്നും അപ്പീലിന് പോകുമെന്നും അറിയിച്ചപ്പോള്‍ അപ്പീലിന് പോയാല്‍ അതിന് തീര്‍പ്പുണ്ടാകുന്നത് വരെ വൈദ്യുതബന്ധം പുനസ്ഥാപിച്ചു തരില്ലെന്നും അറിയിച്ചു.
വൈദ്യുതബന്ധം പുന:സ്ഥാപിച്ചു കിട്ടില്ലെന്ന് പറഞ്ഞതിനാലും പ്രായാധിക്യം മൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഉമ്മക്കും ഞങ്ങള്‍ക്കും ഉണ്ടാകുന്ന പ്രയാസങ്ങള്‍ ആലോചിച്ചും ഫൈന്‍ അടക്കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നെന്നും സെബു സെദക്കത്തുള്ള പറഞ്ഞു.
തന്നെയും കുടുംബത്തെയും മനഃപ്പൂര്‍വം കുടുക്കാനും മാനഹാനി വരുത്താനും രാഷ്ട്രീയ വിരോധികളോ സാമൂഹ്യ വിരുദ്ധരോ നടത്തിയ വഞ്ചനയാണിതെന്നും ഇതിനെതിരേ തൃത്താല പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം ചതിക്കുഴികള്‍ ഒരുക്കി ഒതുക്കിക്കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും കൂടുതല്‍ ഊര്‍ജ്വസ്വല തയോടെ പൊതുരംഗത്ത് ഉണ്ടാകുമെന്നും വനിതാ ലീഗ് ജില്ലാ സെക്രട്ടറിയും പട്ടിത്തറ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പറുമായ സെബു സെ ദക്കത്തുള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."