HOME
DETAILS

നാല് ബസ്സ്റ്റാന്‍ഡുകളുണ്ടായിട്ടും യാത്രക്കാര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ ഓട്ടോ തന്നെ ശരണം

  
backup
February 08 2019 | 05:02 AM

%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d-%e0%b4%ac%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%a3

പാലക്കാട്: നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി അടക്കം നാലു ബസ് സ്റ്റാന്‍ഡുണ്ടെങ്കിലും യാത്രക്കാര്‍ക്കിപ്പോഴും ലക്ഷ്യസ്ഥാനത്തെത്തണമെങ്കില്‍ ഓട്ടോറിക്ഷതന്നെ ശരണം. നഗരത്തെ രണ്ടായി വിഭജിച്ചുകൊണ്ട് ശകുന്തള ജങ്ഷനിലെ റെയില്‍വേ ഗേറ്റ് അടച്ചതോടെ മലമ്പുഴ, റെയില്‍വേ കോളനി ബസുകള്‍ മേല്‍പ്പാലം വഴി സര്‍വിസ് നടത്തുന്നതാണ് മിക്കയിടത്തുനിന്നും യാത്രക്കാര്‍ക്ക് മുന്‍സിപ്പല്‍ സ്റ്റാന്‍ഡിലേക്കോ, ടൗണ്‍ സ്റ്റാന്‍ഡിലേക്കോ എത്തേണ്ടിവരുന്നത്. എന്നാല്‍ സ്റ്റേഡിയം സ്റ്റാന്‍ഡില്‍നിന്നും മുന്‍സിപ്പല്‍ സ്റ്റാന്‍ഡിലെത്തണമെങ്കില്‍ ഓട്ടോറിക്ഷയ്ക്ക് 30-40 രൂപ കൊടുക്കണം. ഇനി അഥവാ ബസിലാണെങ്കില്‍ മലമ്പുഴ, റെയില്‍വേ കോളനി, കൊട്ടേക്കാട് ബസില്‍ കയറിയാല്‍ത്തന്നെ ശകുന്തള ജങ്ഷനിലോ, മേല്‍പ്പാലത്തിനു താഴെയോ ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. ടൗണ്‍ സ്റ്റാന്‍ഡില്‍നിന്നും സ്റ്റേഡിയത്തേയ്ക്കും മുനിസിപ്പല്‍ സ്റ്റാന്റിലേക്കും ഓട്ടോറിക്ഷ തന്നെ ശരണം. കുഴല്‍മന്ദം, കുത്തനൂര്‍ ബസുകള്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡിലേയ്ക്ക് വരുന്നുണ്ടങ്കിലും എസ്.ബി.ഐ, പാലാട്ട് ജങ്ഷന്‍ ഭാഗത്തുനിന്നുള്ളവര്‍ക്കു മാത്രമേ ഇതില്‍ കയറിയാല്‍ എത്താന്‍ കഴിയൂ. സിവില്‍ സ്റ്റേഷന്‍, കോട്ടമൈതാനം, സിവില്‍ റോഡ് എന്നിവടങ്ങളില്‍നിന്നും മുന്‍സിപ്പല്‍ സ്റ്റാന്‍ഡിലെത്താന്‍ 40-50 രൂപ മുടക്കണം. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്നും മുനിസിപ്പല്‍ സ്റ്റാന്‍ഡിലേക്ക് ഓട്ടോക്കാര്‍ 50 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്.
പൂടൂര്‍ -കോട്ടായി ബസുകള്‍ മിഷന്‍ സ്‌കൂള്‍ വഴി സ്റ്റേഡിയം സ്റ്റാന്റിലേക്കെത്തുന്നതാണ് യാത്രക്കാര്‍ക്ക് ആകെ ഒരാശ്രയം. എന്നാല്‍ ഈ ബസുകളെപ്പറ്റി അറിയാത്തവരാകട്ടെ 50 രൂപ മുടക്കി ഓട്ടോയില്‍ പോകും. മലമ്പുഴ, റെയില്‍വേ കോളനി, കൊട്ടേക്കാട് ബസുകള്‍ മേല്‍പ്പാലത്തില്‍നിന്നും മുനിസിപ്പല്‍ സ്റ്റാന്‍ഡുവഴി സര്‍വിസ് നടത്തണമെന്നാവശ്യപ്പെട്ട് വ്യാപാര സംഘടനകളും മറ്റു ജനകീയസമിതികളുമൊക്കെ മുറവിളി കൂട്ടിയെങ്കിലും ഒന്നും ഫലവത്തായില്ല. നഗര ബസ് സ്റ്റാന്‍ഡുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് സിറ്റി സര്‍വിസ് ബസുകളോ മിനി കെ.എസ്.ആര്‍.ടി.സി ബസുകളോ ഇല്ലാത്തതാണ് യാത്രക്കാരുടെ ഇത്തരം ദുരവസ്ഥയ്ക്കു കാരണമായിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയാല്‍ അന്തര്‍സംസ്ഥന ടെര്‍മിനലടക്കം മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ അഞ്ച് ബസ് സ്റ്റാന്‍ഡുകളുണ്ടാവുമ്പോള്‍ നിലവില്‍ നാലു ബസ് സ്റ്റാന്‍ഡുണ്ടായിട്ടും ലക്ഷ്യസ്ഥാനത്തെത്താന്‍ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടിവരുന്ന ഗതികേടിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  10 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  10 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  10 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  10 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  10 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  10 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  10 days ago
No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  10 days ago
No Image

ആലപ്പുഴ അപകടം: പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരം

Kerala
  •  10 days ago
No Image

വൈദ്യുതി ചാർജ് കൂടും; നിരക്ക് പ്രഖ്യാപനം ഈ ആഴ്ച - ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യം

Kerala
  •  10 days ago