കഞ്ചിക്കോട്ട് പെയിന്റ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം
കഞ്ചിക്കോട്: സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട് സ്വകാര്യ പേയിന്റ് ഫാക്ടയില് വന്‍ തീപിടിത്തം. പാലക്കാട്, കഞ്ചിക്കോട് യൂനിറ്റുകളില്‍നിന്നും മൂന്നും യൂനിറ്റുകള്‍ എത്തിയാണ് വൈകുന്നേരത്തോടെ തീ നിയന്ത്രണമാക്കിയത്. തീ പിടിത്തത്തെ തുടര്‍ന്ന് കമ്പനിയിലെ ജീവനക്കാരിക്ക് പൊള്ളലേറ്റു. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
തീ ആളി പടര്‍ന്നതോടെ കമ്പനിക്കു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു. പെയിന്റ് കമ്പനിയില്‍നിന്നും പടര്‍ന്ന തീ സമീപത്തെ അരിമില്ലിലേയ്ക്കും പടര്‍ന്നെങ്കിലും സമയബന്ധിതമായി അണയ്ക്കാന്‍ കഴിഞ്ഞതു മൂലം വന്‍ ദുരന്തമാണ് ഒഴിവായത്.
കമ്പനിയില്‍ പെയിന്റ് നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന ടര്പ്പെന്റയ്ന് ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കളിലേയ്ക്ക് തീ ആളി പടര്‍ന്നതിനാലാണ് അഗ്നിബാധയുടെ കാഠിന്യം വര്‍ധിപ്പിച്ചത്. കഞ്ചിക്കോട് ഫയര്സ്റ്റേഷന് ഓഫിസര്‍ എന്‍.കെ ഷാജി, അസി. ഫയര്സ്റ്റേഷന് ഓഫിസര്‍ ബെന്നി കെ. ആന്റോ എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗം സംഘമാണ് അഗ്നി രക്ഷാശമനത്തിന് നേതൃത്വം നല്‍കിയത്. തീപിടിത്തത്തിന്റെ നാശനഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."