കുതിരയില്‍ സവാരി: രാജസ്ഥാനില്‍ ദലിത് യുവാവിനെ 'മേല്‍ജാതി'ക്കാര്‍ മര്‍ദിച്ചു, നോക്കിനിന്ന് പൊലിസ്
ഭില്‍വാര: കുതിരയില്‍ പുറപ്പെട്ട ദലിത് മണവാളനെതിരെ 'മേല്‍ജാതി'ക്കാരുടെ ക്രൂരമായ ആക്രമണം. ഞായറാഴ്ച രാത്രിയായിരുന്നു വംശീയ ആക്രമണമുണ്ടായത്. എന്നാല്‍ പൊലിസ് നോക്കിനിന്ന് മൗനംപാലിച്ചു. രാജസ്ഥാന്‍ ഭില്‍വാര ജില്ലയിലെ ഗോര്‍ധന്‍ പുര ഗ്രാമത്തിലാണ് സംഭവം.
കല്യാണത്തിന്റെ തലേദിവസം നടക്കുന്ന ബിന്ദോളി എന്ന ചടങ്ങിന്റെ ഭാഗമായാണ് മണവാളന്‍ കുതിരയില്‍ സവാരി നടത്താനൊരുങ്ങിയത്. ഇതറിഞ്ഞ മേല്‍ജാതിയില്‍പ്പെട്ട ആളുകള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലിസിനോട് സംരക്ഷണം ആവശ്യപ്പെടുകയും അവര്‍ എത്തുകയും ചെയ്തു. എന്നാല്‍ അക്രമം കണ്ടിട്ടും ഒന്നും ചെയ്തില്ലെന്നും മണവാളന്റെ സഹോദരന്‍ റീഗര്‍ പറഞ്ഞു.
40-50 പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. ഗുര്‍ജാര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് എല്ലാവരുമെന്ന് സഹോദരന്‍ പറഞ്ഞു. ബിന്ദോളി ചടങ്ങ് ഒഴിവാക്കാമെന്നും ആക്രമണം നിര്‍ത്തണമെന്നും അഭ്യര്‍ഥിച്ചെങ്കിലും നിര്‍ത്തിയില്ലെന്നും അക്രമം തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."