സമസ്തയെ ഉത്തരേന്ത്യന്‍ സമൂഹം പ്രതീക്ഷയോടെ കാണുന്നു: മുസ്തഖീം അഹ്മദ് അഷ്റഫി
വല്ലപ്പുഴ: സമസ്തയെ ഉത്തരേന്ത്യന്‍ സമൂഹം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ബീഹാര്‍ ഇസ്ലാമിക് ദുഅ്വാ മിഷന് ഡയരക്ടര്‍ മുസ്തഖീം അഹ്മദ് അഷറഫി പറഞ്ഞു. വല്ലപ്പുഴയില്‍ നടക്കുന്ന സമസ്ത പാലക്കാട് ജ്ല്ലാ സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ച്് സംസാരിരക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ വൈജ്ഞാനിക വിപ്ലവ പ്രവര്‍ത്തനം വളരെ ചിട്ടയുള്ളതാണ്. ഇത് കാരണമായി കേരളത്തിലെ ജനങ്ങളെക്കുറിച്ച് ഉത്തരേന്ത്യന്‍ സമൂഹത്തിനിടയില്‍ പേരും പെരുമയുമാണുള്ളത്.
കേരളത്തിലെ മുസ്്ലിം ഐക്യം പുറംനാട്ടുകാര്‍ക്ക് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്നു, നൂനപക്ഷ വിഷയങ്ങളിലുള്ള ശുശ്ക്കാന്തി എന്ത്കൊണ്ട് ഭൂരിപക്ഷ വിഷയങ്ങളില്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ വ്യത്യസ്ത മതവിശ്വാസികള്‍ പുലര്‍ത്തുന്ന ഐക്യം അല്ഭുതകരമ്ണ്. നാനാത്വത്തില്‍ ഏകത്വത്തിന്റെ യഥാര്‍ഥ പ്രതീകമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."