HOME
DETAILS
MAL
ശിരോവസ്ത്ര വിലക്ക് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
backup
March 09 2017 | 22:03 PM
കണ്ണൂര്‍: ലോകവനിതാ ദിനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി അഹമ്മദാബാദില്‍ സംഘടിപ്പിച്ച സ്വച്ച്ശക്തി ക്യാംപില്‍ കേരളത്തില്‍ നിന്നു പങ്കെടുത്ത മൂന്നു പഞ്ചായത്ത് പ്രസിഡന്റുമാരുടെ ശിരോവസ്ത്രം അഴിപ്പിച്ച് അപമാനിച്ച സംഭവത്തില്‍ കണ്ണൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
മുസ്ലിംലീഗ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്.ബി.ഐ പരിസരത്തു നിന്നാരംഭിച്ച പ്രകടനത്തിനു നേതാക്കളായ അബ്ദുല്‍കരീം ചേലേരി, വി.പി വമ്പന്‍, ടി.എ തങ്ങള്‍, എന്‍.എ അബൂബക്കര്‍, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, പി.വി സൈനുദീന്‍, അന്‍സാരി തില്ലങ്കേരി, എന്‍. പി താഹിര്‍ഹാജി, പി.കെ സുബൈര്‍ എന്നിവര്‍ നേതൃത്വംനല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."