HOME
DETAILS
MAL
അതിക്രമങ്ങളില്‍ ഭരണകൂടത്തിനു നിസംഗത: പി. രാമഭദ്രന്
backup
March 09 2017 | 22:03 PM
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അനുദിനം വര്‍ധിച്ചുവരുന്ന പൈശാചിക ആക്രമണങ്ങള്‍ തടയാന്‍ ഭരണകൂടം തയാറാകാത്തതു മാപ്പര്‍ഹിക്കാത്ത അപരാധമാണെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന് . കേരള ദലിത് മഹിളാ ഫെഡറേഷന് (കെ.ഡി.എം.എഫ്) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ലോക വനിതാദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.
സ്ത്രീ പീഡനങ്ങള്‍ക്കെതിരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സ്ത്രീസമൂഹം ഉണര്‍ന്നു പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.ഡി.എം.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.രാധ അധ്യക്ഷയായി. എസ്.പി.മഞ്ജു, കെ.മദനന്, കെ.ഭരതന്, എസ്.സുധ, കെ.എം.ഉഷാകുമാരി, പി.പി.കമല, ജയശ്രീ പയ്യനാട്, ബി.വനജ, ഓമന ശിവരാജന്, ബിന്ദു എബ്രഹാം, ബി.വനജ, കെ.കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."