സിവില്‍ സപ്ലൈസ് വിഭാഗത്തിന്റെ പരിശോധന; വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി
തൊടുപുഴ: സിവില്‍ സപ്ലൈസ് വിഭാഗം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി.
സപ്ലൈഓഫിസര്‍മാരുടെയും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാനുള്ള നടപടികളുടെ ഭാഗമായി പത്ത് ദിവസത്തിനിടെ 313 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 115 ക്രമക്കേടുകളാണ് കണ്ടെണ്ടത്തിയത്. ക്രമക്കേട് കണ്ടെണ്ടത്തിയ വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധന തുടരും. തൊടുപുഴ, ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ സപ്ലൈ ഓഫിസര്‍മാരുടെയും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. സിവില്‍ സപ്ലൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് ജൂണ്‍ ഒന്നു മുതല്‍ പരിശോധന നടക്കുന്നത്.
ഹോട്ടലുകള്‍, പച്ചക്കറികടകള്‍, പലചരക്ക് കടകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക,ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഉണ്ടേണ്ടാ,അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമമുണ്ടേണ്ടാ, പഞ്ചായത്ത് ലൈസന്‍സുള്ള വ്യാപാര സ്ഥാപനമാണോ, ഭക്ഷ്യധാന്യ വിതരണ ലൈസന്‍സ് ഉണ്ടേണ്ടാ എന്നിവയാണ് പരിശോധനക്ക് വിധേയമാക്കുന്നത്.
എല്ലാ താലൂക്കുകളിലെയും വ്യാപാര കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെണ്ടത്തി. ചിലയിടങ്ങളില്‍ അമിത വില ഈടാക്കുന്നതായും ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടണ്ട്. തൊടുപുഴ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ 64 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 33 പേര്‍ക്കെതിരെ കേസെടുക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തു. പീരുമേട്ടില്‍ 27 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 എണ്ണത്തിലും ക്രമക്കേട് കണ്ടെണ്ടത്തി.ഇവിടെ ഹോട്ടലുകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും ചില സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലാത്തതും ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ബോധ്യപ്പെട്ടു. ദേവികുളം സപ്ലൈ ഓഫിസിന്റെ നേതൃത്വത്തില്‍ 29 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ക്രമക്കേടുകളാണ് കണ്ടെണ്ടത്തിയത്. ഉടുമ്പന്‍ചോല സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ 135 പരിശോധനയില്‍ നിന്നായി 61 ക്രമക്കേടുകള്‍ കണ്ടെണ്ടത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു. വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും നിയമലംഘനം നടത്തിയ കടകളില്‍ നിന്ന് പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."