യമനിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് കണ്ടു കെട്ടും
റിയാദ്: സംഘര്‍ഷവും ആഭ്യന്തര പ്രശ്നങ്ങളും രൂക്ഷമായ യമനിലേക്ക് ഇന്ത്യക്കാര്‍ പോകരുതെന്ന് ഇന്ത്യന്‍ എംബസി വീണ്ടും മുന്നറിയിപ്പ് നല്കി. സുരക്ഷ അവതാളത്തിലായ യമനിലേക്ക് ഇന്ത്യന്‍ പൗരന്മാര് പോകരുതെന്ന് റിയാദ് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
യമനിലേക്ക് പോകുന്നവര്‍ ഇന്ത്യയിലേക്ക് തിരിച്ചു വരുമ്പോള്‍ അവരുടെ പാസ്പോര്ട്ടുകള് രണ്ടു വര്‍ഷത്തേക്ക് കണ്ടു കെട്ടുമെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും എംബസി അറിയിച്ചു.
2015 ജനുവരി 21 , മാര്‍ച്ച് 19, ഏപ്രില്‍ 7 , ജൂലൈ 30 , 2016 ഏപ്രില്‍ 1 തിയതികളില്‍ യമന്‍ യാത്ര സംബന്ധിച്ച് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സ്ഥിതി ഗതികള്‍ ശാന്തമായ ശേഷം അടുത്ത അറിയിപ്പ് വരുന്നത് വരെ യാത്രാ നിരോധനം തുടരും.
അതേസമയം, കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അയച്ച വ്യക്തികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. ജോലിക്കോ മറ്റോ കൊണ്ട് പോയവരുടെ കാര്യത്തില്‍ തൊഴിലുടമകളോ ഏജന്റുമാരോ ഉത്തരവാദികളാകുമെന്നും എംബസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."