HOME
DETAILS

സി.ആര്‍ അനുസ്മരണം: വേര്‍പാടിന്റെവേദന അലിഞ്ഞുചേര്‍ന്ന സംഗമവേദിയായി

  
backup
May 01 2018 | 04:05 AM

%e0%b4%b8%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b5%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa

 


കൊല്ലം: സി.ആര്‍ അനുസ്മരണം വേര്‍പാടിന്റെ വേദന അലിഞ്ഞുചേര്‍ന്ന സംഗമവേദിയായി. ഹാളില്‍ നിറഞ്ഞു കവിഞ്ഞവരില്‍ പലരുടേയും നയനങ്ങള്‍ ഈറനണിഞ്ഞു. സ്ത്രീകളുള്‍പ്പടെയുള്ളവര്‍ വിങ്ങിപ്പൊട്ടി.
മൂന്നു മണിക്കൂറോളം നീണ്ട പരിപാടി സി.ആര്‍ രാമചന്ദ്രന് പോറ്റി വളര്‍ത്തിയ നാട്ടില്‍ നിന്ന് കിട്ടാവുന്ന ഏറ്റവും വലിയ അനുസ്മരണ ചടങ്ങായി മാറി.
മുന്‍ കേന്ദ്രമന്ത്രി എസ്. കൃഷ്ണ കുമാറാണ് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തത്. തൊണ്ടക്ക് അസുഖമായതിനാല്‍ ആഴ്ചകളായി സംസാരിക്കാന്‍ കഴിയാതിരുന്ന കൃഷ്ണകുമാര്‍ ഉദ്ഘാടന വേദിയില്‍ മനസ്സു തുറന്നു.
മറ്റുള്ളവരുടെ നന്മക്ക് വേണ്ടി മനസ്സില്‍ വിചാരധാര ചെയ്തിരുന്ന സി.ആര്‍ സുഹൃത്തുക്കളുടെ കറകളഞ്ഞ അഭ്യദയാകാംഷിയായിരുന്നുവെന്ന് കൃഷ്ണകുമാര്‍ അനുസ്മരിച്ചു. ശത്രുക്കളെപ്പോലും മിത്രമാക്കുന്ന തുറന്ന നിലപാടും സഹകരണവുമായിരുന്നു മുഖമുദ്ര.
എല്ലാത്തിനുമുപരി പ്രസ്ഥാനമാണെന്ന് പലവുരു തെളിയിച്ച രാമചന്ദ്രന്റെ വേര്‍പാട് പത്രമേഖലക്കും പൊതുസമൂഹത്തിനും നികത്താനാവാത്ത വിടവാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷനായി. മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സി.ആര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പത്രമേഖലക്ക് മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ ഉചിതമായ സംരംഭം ഉണ്ടാകണമെന്ന് തുടര്‍ന്ന് സംസാരിച്ച എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
സി.ആറിന്റേത് യാന്ത്രികമായ പത്രപ്രവര്‍ത്തനത്തിനുപരി ക്രിയാത്മകപ്രവര്‍ത്തനമായിരുന്നെന്ന് നൗഷാദ് എം.എല്‍.എ അനുസ്മരിച്ചു.
പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി പോരാടിയ സി.ആറെന്ന് സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ. നടുവട്ടം സത്യശീലന്‍ പറഞ്ഞു.
സി.ആറിന്റെ ഓര്‍മ്മകള്‍ സൂക്ഷിക്കാന്‍ കുടിയിരിപ്പവകാശം കിട്ടിയിട്ടുള്ളവരില്‍ ഒരാളാണ് താനെന്നും കുലീനവും, നര്‍മ്മല മനസിനും ഉടമയായ സി.ആറിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നും കവി ചവറ കെ എസ് പിള്ള അനുസ്മരിച്ചു.
വഹാബ്, വിമല്‍കുമാര്‍, മാധവന്‍ തുടങ്ങിയവരും സി ആറിനെ അനുസ്മരിച്ചു.
കോയിവിള രാമചന്ദ്രന്‍, പ്രഫ.മേരിദാസന്‍, അജിത്ത് കുമാര്‍, പ്രഫ മോഹന്‍ ദാസ്, ജിനരാജന്‍, ഡോ. ശ്രീവത്സന്‍, വസന്തകുമാര്‍ സാംബശിവന്‍, എസ്. നാസര്‍, കൊല്ലം ശിവന്‍, തേക്കിന്‍കാട് ജോസഫ്, എസ്. സുധീശന്‍, സുന്ദരേശന്‍ സംസാരിച്ചു.
മീഡിയ അക്കാദമിയും പ്രസ് ക്ലബ്ബും സംയുക്തമായി സി.ആര്‍ രാമചന്ദ്രന് ഉചിതമായ പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് സി.ആര്‍ സുഹൃത്ത് വേദി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  37 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  41 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago