HOME
DETAILS

ഗ്രാമീണ വികസന മാതൃക പഠിക്കാന്‍ മിസോറം സംഘം ചെറുവത്തൂരില്‍

  
backup
February 08 2019 | 06:02 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%80%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95

ചെറുവത്തൂര്‍: ഗ്രാമീണ മേഖലയുടെ വികസനത്തില്‍ കേരള മാതൃക മനസിലാക്കാന്‍ മിസോറാം സംഘം. മിസോറം സ്റ്റേറ്റ് ലൈവിലി ഹുഡ് മിഷന്‍ അംഗങ്ങളാണ് പിലിക്കോട്, ചെറുവത്തൂര്‍ പഞ്ചായത്തുകളില്‍ എത്തിയിരിക്കുന്നത്. 35 പേരാണ് സംഘത്തിലുള്ളത്. ഗ്രാമീണ വികസനത്തിനായി ഇരു പഞ്ചായത്തുകളും ചെയ്തുവരുന്ന വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളാണ് മിസോറാം സംഘത്തിനെ ഇവിടെ ആകര്‍ഷിച്ചത്. രണ്ടുസംഘങ്ങളായി തിരിച്ചാണ് മിസോറാം പ്രതിനിധികള്‍ പഞ്ചായത്തുകളില്‍ സന്ദര്‍ശനവും പഠനങ്ങളും നടത്തുന്നത്. ഗ്രാമീണമേഖലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, മറ്റ് ഘടക സ്ഥാപനങ്ങള്‍ കൃഷിയിടങ്ങള്‍ എന്നിവ സന്ദര്‍ശിക്കുകയും കുടുംബശ്രീ പ്രവര്‍ത്തനം മനസിലാക്കുകയും ആണ് മിസോറം സംഘത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുകയും പഞ്ചായത്ത് പരിധിയിലെ പ്രധാന സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്യുന്നുണ്ട്.
പിലിക്കോട് എത്തിയ സംഘത്തിനുമുന്നില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ പഞ്ചായത്ത് ഭരണ സംവിധാനത്തെ കുറിച്ച് ക്ലാസെടുത്തു. വില്ലേജ് കൗണ്‍സില്‍ പ്രതിനിധി, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍, വില്ലേജ് ഓഫിസര്‍ എന്നിവരടങ്ങുന്ന മിസോറാം സംഘത്തെ പ്രൊജക്റ്റ് മാനേജര്‍ ജോണ്‍ ലാല്‍ത്ത് ലമൂമ, ലാലുണ്‍സ്വവ എന്നിവരാണ് നയിക്കുന്നത്. ചെറുവത്തൂരില്‍ എത്തിയ സംഘത്തിന് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ചേര്‍ന്ന് പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി.
ചെറുവത്തൂരില്‍ എത്തിയ സംഘം സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ട യോഗങ്ങള്‍ എന്നിവയില്‍ പങ്കെടുക്കും. കുടുംബശ്രീ യൂനിറ്റുകള്‍, ബാലസഭ ഡാന്‍സ് സ്‌കൂള്‍ , അങ്കണവാടികള്‍ എന്നിവ സന്ദര്‍ശിച്ച് പ്രവര്‍ത്തനം മനസിലാക്കും. മൂന്നുദിവസം ഇരുപഞ്ചായത്തുകളിലും ചെലവഴിക്കുന്ന സംഘം 10ന് തിരിച്ചുപോകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  8 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  8 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  8 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  8 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  8 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  8 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  8 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  8 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  8 days ago