'ഇന്നലത്തെ കാര്യം വിടൂ, അത് പഴങ്കഥയാണ് പുതിയ കാലത്ത് നാമൊന്നിച്ച് പുതിയ ചരിത്രം രചിക്കും നാം ഇന്ത്യക്കാരാണ്'- ഉണര്‍വ്വായി ആരോഗ്യപ്രവര്‍ത്തകരുടെ പാട്ട്
ജയ്പൂര്‍: കൊവിഡ്- 19 എന്ന മരണദൂതന്‍ ഒളിഞ്ഞിരിക്കുന്ന ആ ആശുപത്രി ഇടനാഴി അവരെ തെല്ലും ഭയപ്പെടുത്തുന്നില്ല. മറിച്ച് എന്താവുമെന്ന രാജ്യത്തെ ജനങ്ങളുടെ ആശങ്കയിലേക്ക് പ്രതീക്ഷയുടെ ഒരു വലിയ വെട്ടം വീശുകയാണ് ഈ ആരോഗ്യപ്രവര്‍ത്തകരുടെ സംഘം.
രാജസ്ഥാനിലെ കൊവിഡ് പ്രഭവകേന്ദ്രമായ ബില്‍വാരയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരുമടങ്ങുന്ന സംഘമാണ് പ്രതീക്ഷയുടേയും ആവേശത്തിന്റെയും ഉണര്‍ത്തുപാട്ടുമായി രംഗത്തെത്തിയത്.
'ഇന്നലത്തെ കാര്യങ്ങളെല്ലാം വിട്ടേക്കൂ. അതെല്ലാം പഴങ്കഥകളാണ്. പുതിയ കാലത്ത് ഒരുമിച്ച് നിന്ന് നാം പുതിയ ചരിത്രം രചിക്കും നാം ഇന്ത്യക്കാരാണ്'- അവര്‍ പാടുന്നു. 1960ലെ പം ഹിന്ദുസ്ഥാനി എന്ന സിനിമയിലെ പ്രേം ധവാന്‍ രചിച്ച് ഉഷ ഖന്ന സംഗീതം നല്‍കിയ ഛോഡോ കല്‍കി ബാതേം എന്നഗാനമാണ് ഇവര്‍ പാടുന്നത്. രാജസ്ഥാന്‍ മെഡിക്കല്‍ ഡിപാര്‍ട്ട്‌മെന്റ് അഡീഷനല്‍ ചീഫ് സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് വീഡിയോ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു.
നിങ്ങളെ പ്രണമിക്കുന്നു. നിങ്ങളാണ് യഥാര്‍ത്ഥ നായകര്‍. ഇതാണ് പുതിയ ഇന്ത്യയുടെസ്പിരിറ്റ് എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ പേരും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
At the epicentre of COVID 19 in Rajasthan Government Hospital in Bhilwara - Drs Mushtaq, Gaur & Prajapat, paramedics Mukesh, Sain, Gyan, Urwashi, Sarfaraz and Jalam are working 24*7 to beat Coronavirus.
— Rohit Kumar Singh (@rohitksingh) March 25, 2020
Take a bow, you are our true heroes!
This is the spirit of new India
???? pic.twitter.com/97ziZUrXOS
മാര്‍ച്ച് 25ന് പങ്കുവെച്ച വീഡിയോ ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് നിരവധി കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.
മുഷ്താഖ്, ഗൗര്‍, പ്രജാപത് എന്നീ ഡോക്ടടര്‍മാരും മുകേഷ്, സെയിന്‍, ഗ്യാന്‍, ഉര്‍വ്വശി, സാര്‍ഫറാസ് എന്നീ പാരാമെഡിക്കല്‍ ജീവനക്കാരുമാണ് സംഘത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."