HOME
DETAILS
MAL
സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണം ചെറുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം: എന്‍.വേണു
backup
March 09 2017 | 22:03 PM
വടകര: സ്ത്രീ പീഡനങ്ങള്‍ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം നല്കി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ പത്തു മാസം തികയുമ്പോഴേക്കും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ആക്രമണങ്ങള്‍ സര്‍വകാല റിക്കാര്‍ഡുകളും തകര്‍ത്തിരിക്കുകയാണെന്നും സ്ത്രീ സംരക്ഷണം ഉറപ്പു വരുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പ്രസ്താവനയില്‍ പറഞ്ഞു. കൊട്ടിയൂരിലെ പീഡനത്തില്‍ ക്രൈസ്തവ സഭാ നേതൃത്വം എടുത്ത നിലപാട് ആശങ്കാജനകമാണ്. വാളയാറില്‍ നിന്നും വയനാട്ടില്‍ നിന്നും ഞെട്ടിപ്പിക്കുന്ന പീഡന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാത്ത വിധം പഴുതുകളില്ലാതെ നിയമം നടപ്പാക്കണമെന്നും എന്‍. വേണു പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."