ആസ്വാദക മനം കവര്‍ന്ന് കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ ചെമ്പട
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രഉത്സവത്തില്‍ പാഞ്ചാരി മേളത്തിനാണു പ്രാമുഖ്യമെങ്കിലും ഏറ്റവും കൂടുതല്‍ തവണ കൊട്ടുന്നതു ചെമ്പട മേളമാണ്.
ശീവേലിക്കും വിളക്കിനും പടിഞ്ഞാറെ നടപ്പുരയില്‍ അഞ്ചാം കാലത്തില്‍ പഞ്ചാരി കൊട്ടിക്കലാശിച്ചാല്‍ പിന്നെ രൂപകം കൊട്ടി മേളക്കാര്‍ ചെമ്പടമേളത്തിലേയ്ക്കു കടക്കും.
കുലീപിനി തീര്‍ഥക്കരയിലൂടെയാണു ചെമ്പട കടന്നുപോകുന്നത്. പടിഞ്ഞാറെ നടയില്‍ പഞ്ചാരി അവസാനിക്കുന്നതോടെ വാദ്യക്കാരില്‍ വിദഗ്ധരായവര്‍ മാത്രമാണു ചെമ്പടയിലേയ്ക്കു എത്തുക.
തീര്‍ഥക്കരയില്‍ ഒരു വൃത്താകൃതി കൈവരിച്ചാണു ഇവര്‍ ചെമ്പട കൊട്ടുന്നത്.
കൂടല്‍മാണിക്യം ഉത്സവം രൂപകല്‍പ്പന ചെയ്തുവെന്നു വിശ്വസിക്കുന്ന ശക്തന്‍ തമ്പുരാന്‍ ചെമ്പടമേളം കേള്‍ക്കാന്‍ വടക്കേ തമ്പുരാന്‍ കോവിലകത്തിന്റെ പടിഞ്ഞാറെ ഇറയത്തു നില്‍ക്കാറുïെന്നു പഴമക്കാര്‍ പറയുന്നു.
വൃത്താകൃതിയില്‍ പത്തുമിനിറ്റോളം കൊട്ടിക്കയറുന്ന ചെമ്പട പിന്നീടു കിഴക്കേനടപ്പുരയില്‍ വന്നു കൊട്ടിക്കലാശിക്കുന്നതോടെ ശീവേലിക്കു പരിസമാപ്തിയാകുന്നു.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രഉത്സവത്തില്‍ പാഞ്ചാരി മേളത്തിനാണു പ്രാമുഖ്യമെങ്കിലും ഏറ്റവും കൂടുതല്‍ തവണ കൊട്ടുന്നതു ചെമ്പട മേളമാണ്.
ശീവേലിക്കും വിളക്കിനും പടിഞ്ഞാറെ നടപ്പുരയില്‍ അഞ്ചാം കാലത്തില്‍ പഞ്ചാരി കൊട്ടിക്കലാശിച്ചാല്‍ പിന്നെ രൂപകം കൊട്ടി മേളക്കാര്‍ ചെമ്പടമേളത്തിലേയ്ക്കു കടക്കും.
കുലീപിനി തീര്‍ഥക്കരയിലൂടെയാണു ചെമ്പട കടന്നുപോകുന്നത്. പടിഞ്ഞാറെ നടയില്‍ പഞ്ചാരി അവസാനിക്കുന്നതോടെ വാദ്യക്കാരില്‍ വിദഗ്ധരായവര്‍ മാത്രമാണു ചെമ്പടയിലേയ്ക്കു എത്തുക.
തീര്‍ഥക്കരയില്‍ ഒരു വൃത്താകൃതി കൈവരിച്ചാണു ഇവര്‍ ചെമ്പട കൊട്ടുന്നത്.
കൂടല്‍മാണിക്യം ഉത്സവം രൂപകല്‍പ്പന ചെയ്തുവെന്നു വിശ്വസിക്കുന്ന ശക്തന്‍ തമ്പുരാന്‍ ചെമ്പടമേളം കേള്‍ക്കാന്‍ വടക്കേ തമ്പുരാന്‍ കോവിലകത്തിന്റെ പടിഞ്ഞാറെ ഇറയത്തു നില്‍ക്കാറുണ്ടെന്നു പഴമക്കാര്‍ പറയുന്നു.
വൃത്താകൃതിയില്‍ പത്തുമിനിറ്റോളം കൊട്ടിക്കയറുന്ന ചെമ്പട പിന്നീടു കിഴക്കേനടപ്പുരയില്‍ വന്നു കൊട്ടിക്കലാശിക്കുന്നതോടെ ശീവേലിക്കു പരിസമാപ്തിയാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."