HOME
DETAILS

പാചകവാതകം സുസജ്ജം

  
backup
March 27 2020 | 05:03 AM

%e0%b4%aa%e0%b4%be%e0%b4%9a%e0%b4%95%e0%b4%b5%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b8%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%82

 


കൊച്ചി: കൊവിഡ് -19ന്റെ ഭാഗമായ നിയന്ത്രണങ്ങളും ലോക് ഡൗണും മൂലം പാചകവാതക ലഭ്യതയുടെ കാര്യത്തില്‍ ജനങ്ങള്‍ക്കു പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. എല്‍.പി.ജി യഥാസമയം ലഭിക്കാനുള്ള സംവിധാനങ്ങള്‍ സുസജ്ജമാണ്. അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് 1906 എന്ന എമര്‍ജന്‍സി സര്‍വീസ് സെല്‍ നമ്പറില്‍ വിളിക്കാം.
പെട്രോള്‍, ഡീസല്‍, ഫ്യുവല്‍ ഓയില്‍, ബിറ്റുമിന്‍ എന്നിവയുടെ ആവശ്യക്കാര്‍ ഗണ്യമായി കുറഞ്ഞു. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ ആവശ്യകതയിലും വന്‍ ഇടിവുണ്ടായതായും ഐ.ഒ.സി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ദേശീയതലത്തിലുള്ള ലോക് ഡൗണ്‍ പിന്‍വലിക്കുന്ന മുറയ്ക്കുണ്ടാകാവുന്ന വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് ബള്‍ക്ക് സ്റ്റോറേജുകളില്‍ മതിയായ ശേഖരണം നടത്തിയിട്ടുണ്ട്. പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യകതയില്‍ കുറവുണ്ടായെങ്കിലും പാചകവാതകത്തിന്റേത് ക്രമാനുഗതമായി വര്‍ധിച്ചുവരികയാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ഓയിലിന്റെ റിഫൈനറികളിലെല്ലാം എല്‍.പി.ജി ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ചു എല്‍.പി.ജി റീഫില്‍ വിതരണവും ക്രമീകരിച്ചിട്ടുണ്ട്.
പാചകവാതക സിലിണ്ടറുകള്‍ സുലഭമായതിനാല്‍ എല്‍.പി.ജി ഉപഭോക്താക്കള്‍ പരിഭ്രാന്തരാവേണ്ടതില്ല.
കമ്പനി വക പെട്രോള്‍ പമ്പുകളില്‍ നാമമാത്രമായ ജീവനക്കാരാണുള്ളത്. അവര്‍ക്കു സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ജീവനക്കാര്‍, സേവനദാതാക്കള്‍, കരാര്‍ ജീവനക്കാര്‍, പെട്രോള്‍ പമ്പ് ഡീലര്‍മാര്‍, പാചകവാതക വിതരണക്കാര്‍, ഡെലിവറി ബോയ്‌സ് എന്നിവരുടെയെല്ലാം ആരോഗ്യ സുരക്ഷയ്ക്കു പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ പ്രധാന എണ്ണശുദ്ധീകരണ ശാലകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചിട്ടുമുണ്ട്. ടാങ്ക്- ട്രക്ക് നീക്കത്തിന്റെയും എല്‍.പി.ജി വിതരണത്തിന്റെയും കാര്യത്തില്‍ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഐ.ഒ.സി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  8 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  29 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  35 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago