HOME
DETAILS

പ്രതിരോധ വസ്തുക്കളുമായുള്ള വാഹനങ്ങളും ശുചീകരണ തൊഴിലാളികളെയും തടയില്ല

  
backup
March 27 2020 | 06:03 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b5%81

 


തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധിക്കുന്നതിന് ആവശ്യമായ സോപ്പ്, സാനിറ്റൈസര്‍, ഗ്ലൗസ് , മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങള്‍ സത്യവാങ്മൂലം പരിശോധിച്ചശേഷം യാത്ര തുടരാന്‍ അനുവദിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ പൊലിസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.
കൂടാതെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും മാലിന്യ നിര്‍മാര്‍ജ്ജനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ തടസപ്പെടുത്തരുതെന്നും അവരെ സഞ്ചരിക്കാന്‍ അനുവദിക്കണമെന്നും നിര്‍ദ്ദേശിച്ചു.
സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. ഇവര്‍ക്ക് ആവശ്യമായ സഹായവും സുരക്ഷയും നല്‍കണം. കൊവിഡ് പ്രതിരോധിക്കുന്നതിന് ആവശ്യമായ മരുന്നുകള്‍, മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ നിര്‍മിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാപന ഉടമകള്‍ ആവശ്യപ്പെടുന്ന പക്ഷം ജില്ലാ പൊലിസ് മേധാവിമാര്‍ പാസ് നല്‍കും.
ജീവനക്കാര്‍ക്കു യാത്ര ചെയ്യാന്‍ സ്ഥാപനം ഉടമ വാഹനസൗകര്യം ഏര്‍പ്പെടുത്തിയാല്‍ അത്തരം വാഹനങ്ങള്‍ തടയരുതെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീടുകളില്‍നിന്ന് സ്ഥാപനങ്ങളിലേയ്ക്ക് ജീവനക്കാരെ കൊണ്ടുവരാനും കൊണ്ടുപോകാനും മാത്രമേ വാഹനം ഉപയോഗിക്കാവൂ.
ഡ്രൈവര്‍ സത്യവാങ്മൂലം കരുതിയിരിക്കണം. സ്ഥാപനത്തിനുള്ളിലും വാഹനത്തിലും സാമൂഹ്യ അകലം പാലിക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും സംസ്ഥാന പൊലിസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  11 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  11 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  11 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  11 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  11 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  11 days ago