HOME
DETAILS
MAL
കേരളത്തെ അഭിനന്ദിച്ച് മഹാരാഷ്ട്ര എം.എല്‍.എഅബു അസിം ആസ്മി
backup
February 08 2019 | 18:02 PM
കോഴിക്കോട്: ഇന്ത്യയില്‍ ഭയമില്ലാതെ മുസ്ലിംകള്ക്ക് ജീവിക്കാനാകുന്ന ഏക സംസ്ഥാനമാണ് കേരളമെന്ന് മുന്‍ രാജ്യസഭാ എം.പിയും മഹാരാഷ്ട്ര എം.എല്‍.എയുമായ അബു അസിം ആസ്മി. ഇ.അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായെത്തിയതായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഈ നന്മ രാജ്യത്തിന് ഉയര്‍ത്തി കാണിക്കാനാവുന്ന മികച്ച മാതൃകയാണ്. കടുത്ത അനീതി നടക്കുന്നുണ്ട് നമ്മുടെ രാജ്യത്ത്. മുംബൈ കലാപത്തിലെ ഇരകള്‍ക്ക് ഇതുവരേ നീതി കിട്ടിയിട്ടില്ല. അവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടും അതു നല്‍കിയില്ല.
ഒരാളുടെ ജീവിതത്തില്‍ നിന്നു ലഭിച്ച ഉപകാരത്തിന്റെ പേരില്‍ ആളുകള്‍ മുകളിലേക്കുയര്‍ത്തി നന്ദി പറയാന്‍ തയാറാകുന്നുണ്ടെങ്കില്‍ അവരാണ് മഹാന്മാര്. അതായിരുന്നു ഇ.അഹമ്മദെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."