കാഞ്ഞങ്ങാട് നഗരത്തിലെ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍ ജനങ്ങളെ വലയ്ക്കുന്നു
കാഞ്ഞങ്ങാട്: നഗരത്തിലെ പുതിയ ട്രാഫിക്ക് നിയന്ത്രണങ്ങള്‍ നഗരത്തിന്റ ഗതാഗത കുരുക്ക് പരിഹരിക്കാനാണെന്ന് പറയുമ്പോഴും, വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരു പോലെ ദുരിതമായിത്തീര്‍ന്നിരിക്കുന്നു.
വീതിയേറിയ നഗരത്തിലെ പാത രണ്ടായി വിഭജിച്ചു നടുക്കുണ്ടാക്കിയ ഡിവൈഡര്‍ പ്രായമേറിയവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും ഉണ്ടാക്കുന്ന വിഷമങ്ങള്‍ ചില്ലറയല്ല.
ആവശ്യമുള്ളിടത്ത് നടവഴിപോലും കൊട്ടിയടച്ചതോടെ ഉദ്ദേശിച്ച കടകളിലോ, ആശുപത്രികളിലോ, മറ്റു സ്ഥാപനങ്ങളിലോ എത്തിച്ചേരണമെങ്കില്‍ വളരെ ദൂരം നടന്നു വേണം അവിടെ എത്താന്‍. മാത്രമല്ല ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള ഓട്ടോയാത്രക്ക് ഇരട്ടി തുകയും നല്‍കണം. ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ വളഞ്ഞു തിരിഞ്ഞു പ്രസ്തുത സ്ഥലത്ത് എത്തിച്ചേരുമ്പോഴേക്കും മീറ്റര്‍ ചാര്‍ജ് കൂടുന്നു.
പുതിയ പരിഷ്‌കാരം വ്യാപാരികളെയും സാരമായി ബാധിച്ചതായി അവര്‍ പറയുന്നു. വ്യാപാരികള്‍ക്കുള്ള പ്രയാസങ്ങള്‍ മര്‍ച്ചന്റ് അസോസിയേഷന്‍ മുമ്പാകെ സമര്‍പ്പിച്ചു കഴിഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വലിയ വാഹനങ്ങള്‍ക്ക് വരാന്‍ കഴിയാത്തവിധം ഡിവൈഡറുകളിലെ കട്ടിങ്ങുകള്‍ അശാസ്ത്രീയമായ രീതിയിലാണ്.
മുറിച്ചു കടക്കേണ്ട ചില സ്ഥലങ്ങളില്‍ ഓട്ടോറിക്ഷക്കാരും വെയ്റ്റിങ് പാര്‍ക്കുകളാക്കിയതോടെ മറ്റൊരു വാഹനത്തിനും അതിലൂടെ കടക്കാന്‍ പറ്റാത്ത സ്ഥിതിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."