മതേതര കക്ഷികളുടെ ഐക്യമാണ് കാലഘട്ടത്തിന്റെ ആവശ്യം: വി.കെ ഇബ്രാഹിം കുഞ്ഞ്
കോതമംഗലം: രാജ്യത്ത് മുഴുവന്‍ വേരുകളുള്ള കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി മതേതര ഐക്യം കൊണ്ടുവരാമെന്ന് സി.പി.എം വിചാരിക്കരുതെന്ന് മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ. അദ്ദേഹം അഭിപ്രായപ്പെട്ടു. നെല്ലിക്കുഴി കുരുമ്പിനാംപാറ ശാഖ യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊറുക്കാത്ത രോഗത്തിന് ഇല്ലാത്ത മരുന്ന് എന്ന പോലെയാണ് സി.പി.എം നിലപാടുകള്‍. പിണറായിയുടെ ഏകാധിപത്യവും ധാര്‍ഷ്ഠ്യവും സി.പി.എമ്മിന് ബംഗാളില്‍ വരുത്തിയ അവസ്ഥ കേരളത്തിലും വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും നില നിര്‍ത്താനോ സംരക്ഷിക്കാനോ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബാധ്യതയായി മാറിയിരിക്കുകയാണ്.
ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പിന് കൈമാറിയ മോദിയും കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് വിട്ടുകൊടുത്ത പിണറായിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഒ.പി അലി അദ്ധ്യക്ഷനായി. പി. എസ് സനൂബ് സ്വാഗതം പറഞ്ഞു. വെട്ടം ആലിക്കോയ മുഖ്യ പ്രഭാഷണം നടത്തി. കുടുംബ സംഗമത്തില്‍ സിദ്ധീഖ് ബാഖവി പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.കെ മൊയ്തു, കെ.എം ഇബ്രഹിം, എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.കുഞ്ഞുബാവ, കെ.എം ആസാദ്, സി.എം. മീരാന്‍, മുസ്ലിം ലീഗ് നിയോജകമണ്ഡലം ജന സെക്രട്ടറി പി.എം സക്കരിയ, പഞ്ചായത്ത് പ്രസിഡന്റ് സി.വി.സൈനുദ്ദീന്‍, ജനറല്‍ സെക്രട്ടറി പി.എം ഷെമീര്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാര്‍ മുണ്ടാട്ട്, സെക്രട്ടറി പി.എ ഷിഹാബ്, കെ പി ജലില്‍, എം.എം അന്‍സാര്‍, ഇ.എ ഹാരിസ്, ഇ.എ മീരാന്‍, ഒ.എം ആലി മാസ്റ്റര്‍, എ.എം സലിം, പി.കെ അബ്ദുറഷീദ്, ഒ.കെ അലിയാര്‍, സി.എം തന്‍സിര്‍, ടി.എ ഷെമീര്‍, വി.എസ് അന്‍ഷാദ്, കെ കെ ഷെരീഫ്, പി യു അര്‍ഷാദ്, സിബി ബാദുഷ, എം എം അല്‍ത്താഫ്, ഒ എ അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."