HOME
DETAILS

ദുരിതങ്ങളുടെ തോരാമഴ നനയുകയാണ് ഒരമ്മയും മകളും

  
backup
June 20 2016 | 03:06 AM

2541

ചെറുവത്തൂര്‍ (കാസര്‍കോട്): മാനത്ത് മഴമേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ ഊമയായ മകളെ നെഞ്ചോടു ചേര്‍ത്ത് എന്തു ചെയ്യണമെന്നറിയാതെ പരിതപിക്കുന്ന ഒരമ്മ. പാതി തകര്‍ന്ന വീട്ടില്‍ തകരാതെ ശേഷിച്ചിരുന്ന അവസാനത്തെ മുറിയുടെ മേല്‍ക്കൂരയും കഴിഞ്ഞ രാത്രിയിലെ മഴയില്‍ നിലംപൊത്തി. നല്ല മനസുള്ള ചിലര്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിട്ടുണ്ടെങ്കിലും ചെറുവത്തൂരിലെ കല്യാണി എന്ന എണ്‍പതുകാരിക്കും മകള്‍ സാവിത്രിക്കും ജീവിതദുരിതങ്ങള്‍ക്കൊപ്പം ഇനിയീ കാലവര്‍ഷവും നനയേണ്ടി വരും. 27 വര്‍ഷം മുന്‍പാണ് ഈ കുടുംബത്തിലേക്കു ദുരിതം പെയ്തിറങ്ങിയത്. ബീഡിത്തൊഴിലാളിയായ ഭര്‍ത്താവ് രാമന്‍ ഹൃദ്രോഗബാധിതനായി മരണപ്പെട്ടതോടെ കല്യാണിയും സാവിത്രിയും തനിച്ചായി. അമ്മയും മകളും ചെറുവത്തൂര്‍ ഗവ. വെല്‍ഫെയര്‍ യു.പി. സ്‌കൂളിനടുത്താണു താമസം. നാല്‍പ്പത്തിയഞ്ചു വയസ്സായ സാവിത്രി റെയില്‍വേ ഗേറ്റിന് സമീപം നേരത്തേ സ്റ്റേഷനറിക്കച്ചവടം നടത്തിയാണ് ഉപജീവനത്തിന് വഴികണ്ടെത്തിയത്.

എന്നാല്‍ വിധി സാവിത്രിയെയും തളര്‍ത്തി. നന്നായി സംസാരിച്ചിരുന്ന സാവിത്രിയുടെ വാക്കുകള്‍ ഇടയ്ക്കു മുറിഞ്ഞു തുടങ്ങി. രണ്ടു വര്‍ഷം മുന്‍പ് സംസാരശേഷി പൂര്‍ണമായും നഷ്ടമായി. തകര്‍ന്നുവീഴാറായ ഓടുമേഞ്ഞ വീടിനോട് ചേര്‍ന്ന് ഏഴുവര്‍ഷം മുന്‍പ്് നിര്‍മാണമാരംഭിച്ച വീട് ഇപ്പോഴും ചുമരുകള്‍ക്കു മുകളില്‍ ഉയര്‍ന്നിട്ടില്ല. 2007-08 വര്‍ഷത്തില്‍ പഞ്ചായത്ത് വഴിയാണ് വീടനുവദിച്ചത്. ആദ്യഗഡു 35,000 രൂപ കിട്ടി. ഈ തുക ഉപയോഗിച്ചാണ് തറയും ചുമരും കെട്ടിയത്. പിന്നീട് ആനുകൂല്യം കിട്ടിയില്ല. അതോടെ വീടുപണി നിലച്ചു. മകള്‍ സാവിത്രിയെ വിവാഹം ചെയ്തത് തൃശ്ശൂര്‍ സ്വദേശിയാണ്. ഭര്‍ത്താവിന്റെ ദേഹോപദ്രവം സഹിക്കവയ്യാതെ അയാള്‍ക്കെതിരേ സാവിത്രി ഒരിക്കല്‍ പൊലിസില്‍ പരാതി നല്‍കി. അതോടെ ഭര്‍ത്താവ് വരാതായി.

ഭര്‍ത്താവ് രാമനും മൂത്തമകന്‍ സുകുമാരനും ഹൃദ്രോഗബാധയെത്തുടര്‍ന്ന് മരിച്ചെങ്കിലും സാവിത്രിയെക്കൂടാതെ മൂന്നുമക്കള്‍ കൂടിയുണ്ട് കല്യാണിക്ക്. ഒരു മകന്‍ കോട്ടയത്തും മറ്റൊരാള്‍ മുംബൈയിലും ഒരു മകള്‍ ഡല്‍ഹിയിലുമാണ്. കല്യാണിയുടെയും സാവിത്രിയുടെയും വിവരമറിയാന്‍ മക്കള്‍ വിളിക്കാറുണ്ടത്രേ.

തങ്ങളനുഭവിക്കുന്ന കഷ്ടപ്പാടും ദുരിതവും അറിയിക്കാറുണ്ടെന്നും കല്യാണി പറയുന്നു. മക്കളുണ്ടായിട്ടും പക്ഷെ ദുരിതക്കയത്തില്‍ നിന്നു കരകയറാന്‍ ആരുടേയും സഹായം ഇതുവരെയും ഇവരെതേടി എത്തിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago