പ്രവചനങ്ങള്‍ ശുദ്ധ അസംബന്ധം; എക്സിറ്റ്പോള്‍ ഫലങ്ങളെ തള്ളി രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത്തരം പ്രവചനങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നും രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബീഹാറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ്പോള്‍ ഫലങ്ങള്‍. എന്നാല്‍ അവിടെ എക്സിറ്റ് പോള്‍ ഫലങ്ങളെ നോക്കുകുത്തിയാക്കി മഹാസംഖ്യം വിജയിച്ചു. അതുപോലെ ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ്-എസ്പി സഖ്യം വിജയിക്കുമെന്ന് രാഹുല്‍ പറഞ്ഞു. ബാക്കി തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷം പറയാമെന്നും രാഹുല്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ മിക്കതും ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്നതായിരുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് പ്രവചനം. സമാജ്വാദി പാര്‍ട്ടികോണ്‍ഗ്രസ് സഖ്യം രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ ഫലങ്ങളിലുണ്ട്. മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിക്ക് മൂന്നാം സ്ഥാനം മാത്രമായിരിക്കും ലഭിക്കുകയെന്നാണ് സര്‍വേഫലങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."