HOME
DETAILS

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

  
Ajay
October 09 2024 | 15:10 PM

Approval of the largest budget in history UAE Announces AED 7150 Crore Budget For FY2025

ദുബൈ:ദുബൈ ചരിത്രത്തിലെ ഏറ്റവും വലിയ വാർഷിക ബജറ്റിന് യു.എ.ഇ മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം. 2025 സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹം വരുമാനവും 7150 കോടി ദിർഹം ചെലവും പ്രതീക്ഷിക്കുന്ന സന്തുലിതമായ ജനറൽ ബജറ്റിനാണ് യു.എ. ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്‌തൂമിന്റെ അധ്യക്ഷ തയിൽ ചേർന്ന മന്ത്രിസഭയോഗം അംഗീകാരം നൽകിയത്.

രാജ്യത്തിന്റെ ദേശീയ സമ്പദ് വ്യവസ്ഥയുടെ കരുത്തും വിഭവങ്ങളുടെ സുസ്ഥിരതയും പ്രതിഫലിക്കുന്നതാണ് ബജറ്റെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. 2024ലെ ഫെഡറൽ ബജറ്റ് 6,406 കോടി ദിർഹമായിരുന്നു. മുൻ വർഷത്തെ ബജറ്റിനേക്കാൾ 16 ശതമാനം കൂടുതലായിരുന്നു ഇത്. എന്നാൽ, ഈ വർഷം പ്രഖ്യാപിച്ച ബജറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റായാണ് കരുതുന്നത്.

 2025 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ സാമൂഹിക വികസനത്തിനും പെൻഷനുമാണ് ഏറ്റവും കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത്. 39 ശതമാനം. സർക്കാർ കാര്യങ്ങൾക്ക് 35.7 ശ തമാനവും മാറ്റിവെച്ചിട്ടുണ്ട്. സാമൂഹിക വികസനത്തിനായി വിലയിരുത്തിയിരിക്കുന്നത് 27.859 ശതകോടി ദിർഹമാണ്.ഉന്നത, പൊതു വിദ്യാഭ്യാസ ത്തിന് (10.914 ശത കോടി), ആ രോഗ്യ സുരക്ഷ, സമൂഹിക പ്രതിരോധ സേവനങ്ങൾ (5.745 ശതകോടി), സാമൂഹിക കാര്യത്തിന് (3.744 ശതകോടി), പെൻഷൻ (5.709 ശതകോടി), പൊതു സേവനങ്ങൾ (1.746 ശതകോടി) എന്നിങ്ങനെയാണ് നീക്കിയിരിപ്പ് സാമ്പത്തിക നിക്ഷേപകർക്ക് 2.864 ശതകോടിയും അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക മേഖല എന്നിവക്കായി 2.581 ശതകോടിയും നീക്കിവെച്ചിട്ടുണ്ട്. മറ്റ് ഫെഡറൽ ചെലവുകൾക്കായി നീക്കി വെച്ചത് 12.624 ശതകോടിയാണ്. വരവും ചെലവും തുല്യമാകുന്ന ബജറ്റാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.യു.എ.ഇയുടെ വളർച്ചയുടെ കുതിപ്പ് ബജറ്റിൽ പ്രകടമാണ്. എല്ലാ മേഖലയിലും സുസ്ഥിരമായ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  2 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  2 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  2 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  2 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  2 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  2 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  2 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  2 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  2 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  2 days ago