സുപ്രിം കോടതിയുടെ അറസ്റ്റ് വാറണ്ടിനെ വെല്ലുവിളിച്ച് ജസ്റ്റിസ് കര്‍ണന്‍
ന്യൂഡല്‍ഹി: സുപ്രിം കോടതിയുടെ അറസ്റ്റ് വാറണ്ടിനെ വെല്ലുവിളിച്ച് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണന്‍. സുപ്രിം കോടതി ഉത്തരവ് സ്‌റ്റേ ചെയ്തതായും ഉത്തരവ് പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാര്‍ക്കെതിരേ സി.ബി.ഐ അന്വേഷണത്തിനും അദ്ദേഹം ഉത്തരവിട്ടു. ജഡ്ജിമാര്‍ പട്ടികജാതി-രട്ടിക വര്‍ഗ അതിക്രമ നിരോധന നിയമം ലംഘിച്ചോയെന്ന് സി.ബി.ഐ പരിശോധിക്കണമെന്നും കര്‍ണന്‍ ആവശ്യപ്പെട്ടു.
നേരത്തെ, സി.എസ്. കര്‍ണനെതിരെ സുപ്രിംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയലക്ഷ്യ കേസില്‍ സുപ്രിംകോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച്ച വരുത്തിയതിനാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇദ്ദേഹത്തെ മാര്‍ച്ച് 31നു മുന്‍പ് കോടതിയില്‍ ഹാജരാക്കണമെന്ന് കൊല്‍ക്കത്ത പൊലിസ് മേധാവിയോട് സുപ്രിംകോടതി ആവശ്യപ്പെടുകയും ചെയ്തു. ഒരു ജഡ്ജിക്കെതിരെ സുപ്രിംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് ഇതാദ്യമാണ്.
സുപ്രിം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമര്‍ശിച്ചതിനാണ് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ സുപ്രിംകോടതി സ്വമേധയാ തീരുമാനിച്ചത്.
എന്നാല്‍ കോടതിയില്‍ ഹാജരാകില്ലെന്നായിരുന്നു കര്‍ണന്റെ നിലപാട്. താന്‍ ദളിതനായതിനാല്‍ ജുഡീഷ്യറിയില്‍ താന്‍ വിവേചനം നേരിടുന്നുവെന്നും ജസ്റ്റിസ് കര്‍ണ്ണന്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."