കോഴഞ്ചേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ പൊലിസ് അറസ്റ്റു ചെയ്തു.റാന്നി സ്വദേശി ലീന (30) ആണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരുന്നത്. വെച്ചൂച്ചിറയിലെ ലീനയുടെ വീട്ടില്‍ നിന്നാണ് പൊലിസ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മാതാവിന് കൈമാറി.
യുവതിയുടെ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ആശുപത്രിയിലെ സി.സി.ടി.വി ക്യാമറകളില്‍ നിന്നും ലഭിച്ചിരുന്നു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് യുവതി രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ എടുത്തുകൊണ്ടുപോയത്. കുഞ്ഞിനെ എത്രയും വേഗം കണ്ടെത്തിയില്ലെങ്കില്‍ പൊലിസ് സ്റ്റേഷനു മുന്‍പില്‍ സമരം ആരംഭിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."