മുസ്ലിം ലീഗ് സ്ഥാപക ദിനം; ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കു ഭക്ഷണം നല്‍കി
കാഞ്ഞങ്ങാട്: മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വിവിധ പരിപാടികള്‍ നടന്നു. ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്ത് മുനിസിപല്‍ ലീഗ് കമ്മിറ്റി സ്ഥാപക ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ.എന്‍.എ ഖാലിദ് അധ്യക്ഷനായി.
മണ്ഡലം പ്രസിഡന്റ് എം.പി ജാഫര്‍ മുഖ്യ പ്രഭാഷണം നടത്തി. എം ഇബ്രാഹിം, കെ.കെ. ജാഫര്‍, മുത്തലിബ് കുളിയങ്കാല്‍, എം.എസ് ഹമീദ് ഹാജി, അസൈനാര്‍ ഹാജി പടന്നക്കാട്, കെ.കെ. ഇസ്മായില്‍, ഖമറു പുഞ്ചാവി, കുഞ്ഞാമദ് പുഞ്ചാവി, ടി അബൂബക്കര്‍ ഹാജി, മുന്‍ പബ്ലിക്ക് പ്രോസിക്യുട്ടര്‍ അഡ്വ.സി ഷുക്കൂര്‍, നഗരസഭാ അംഗങ്ങളായ കെ.മുഹമ്മദ് കുഞ്ഞി, അസൈനാര്‍ കല്ലൂരാവി, അബ്ദുറസാഖ് തായിലക്കണ്ടി, ടി.കെ സുമയ്യ, ഖദീജ ഹമീദ്, സക്കീന യൂസുഫ്, ഖദീജ, യൂത്ത് ലീഗ് നേതാക്കളായ ശംസുദ്ധീന്‍ കൊളവയല്‍, ഹാരിസ് ബാവനഗര്‍, കെ.ബി കുട്ടി ഹാജി, സി അബ്ദുല്ല ഹാജി, യൂനുസ് വടകരമുക്ക്, ടി അന്തുമാന്‍, ടി.കെ ഇബ്രാഹിം, മസാഫി മുഹമ്മദ് കുഞ്ഞി, എന്‍.പി അബ്ദുറഹ്മാന്‍, സി.കെ റഹ്മത്തുള്ള, എന്‍. എ ഉമ്മര്‍ തുടങ്ങിയവര്‍ ഭക്ഷണ വിതരണത്തിനു നേതൃത്വം നല്‍കി.
അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിത്താരി പുഴയോരം ശുചീകരിച്ചു. ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
സി മുഹമ്മദ് കുഞ്ഞി, ബഷീര്‍ വെള്ളിക്കോത്ത്, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, സി.എം ഖാദര്‍ ഹാജി, തെരുവത്ത് മൂസ ഹാജി, പി.എം ഫാറൂഖ്, ഹമീദ് ചേരക്കാടത്ത്, കെ.എം. മുഹമ്മദ് കുഞ്ഞി, കെ അബ്ദുല്ല, പാഠക്കാട്ട് മുഹമ്മദ് ഹാജി, സി.ബി സലീം, പി.കെ അഷ്‌റഫ്, സി.എച്ച്. മൊയ്തു ഹാജി, മുഹമ്മദലി പീടികയല്‍, ഖാലിദ് അറബിക്കാടത്ത്, സി.എം. ഹസന്‍, എം.സി. അബ്ദുല്‍ റഹ്മാന്‍, സജീര്‍ കൊത്തിക്കാല്‍, ജലില്‍ ചിത്താരി, ഫൈസല്‍ ചിത്താരി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."