ഭൂമി വിട്ടുനല്‍കുന്നവരോട് അനുഭാവപൂര്‍വ സമീപനം പുലര്‍ത്തണം
കൊച്ചി: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി വിട്ടുനല്‍കുന്നവരോട് സര്‍ക്കാര്‍ അനുഭാവപൂര്‍വമായ മനോഭാവം പുലര്‍ത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. വികസനത്തിന് ആവശ്യമായ ഭൂമിയുടെ അളവ് ഇന്ന് ഏറെ കുറവാണ്. വികസനം നാടിന് അത്യന്താപേക്ഷിതമാണെന്നിരിക്കെ ഭൂമി വിട്ടുനല്‍കുന്നവരോട് അനുകമ്പയോടും അനുഭാവത്തോടും പെരുമാറണമെന്നും എ.കെ ആന്റണി പറഞ്ഞു. എറണാകുളം ആശിര്‍ഭവനില്‍ ഫാ.ജോര്‍ജ് വെളിപ്പറമ്പില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ കാലഘട്ടത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ കൃത്യമായ ആസൂത്രണം ആവശ്യമാണ്. ഭൂമിയുടെ ലഭ്യതക്കുറവ് മനസിലാക്കിവേണം പദ്ധതികള്‍ തയാറാക്കുവാന്‍. തീരദേശ പരിപാലന നിയമം ലഘൂകരിച്ചപ്പോള്‍ അത് അധികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്.
നിയമം ലഘൂകരിച്ച് പുതിയ ഡ്രാഫ്റ്റ് വന്നതോടെ നിയമത്തിന്റെ മറവില്‍ തീരദേശത്തെ കൈയേറ്റങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം ഒഴിവാക്കുവാന്‍ സര്‍ക്കാരും മറ്റ് രാഷ്ട്രീയപാര്‍ട്ടികളും ജാഗ്രത പുലര്‍ത്തണമെന്നും ആന്റണി അഭിപ്രായപ്പെട്ടു. ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."