HOME
DETAILS

നഗരസഭയില്‍ എത്തിയ കലക്ടര്‍ ഞെട്ടി; ജീവനക്കാരില്‍ ഭൂരിഭാഗവും ഒപ്പിട്ടു മുങ്ങി

  
backup
February 09 2019 | 06:02 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0

കാസര്‍കോട്: നഗരസഭയില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തിയ കലക്ടര്‍ ഡി. സജിത് ബാബു ഞെട്ടി. 63 ജീവനക്കാര്‍ വേണ്ടിടത്ത് ഓഫിസില്‍ ഉണ്ടായിരുന്നത് 19 പേര്‍ മാത്രം. അവധിയിലുള്ള രണ്ടുപേര്‍ ഒഴികെ മറ്റുള്ളവരെല്ലാം ഒപ്പിട്ട് മുങ്ങുകയായിരുന്നു. വൈകുന്നേരം 4.45 ഓടെയാണ് കലക്ടറും ഉന്നത ഉദ്യോഗസ്ഥരും നഗരസഭയില്‍ മിന്നല്‍ പരിശോധന നടത്തിയത്. അവധി ദിവസങ്ങള്‍ വരുന്നതിനു തലേ ദിവസം ഉദ്യോഗസ്ഥരെല്ലാം ഉച്ചക്ക് മുന്‍പുതന്നെ ഒപ്പിട്ട് മുങ്ങുന്നത് പതിവാണെന്ന പരാതി നിലനില്‍ക്കുന്നതിനിടയിലാണ് കലക്ടറുടെ നേതൃത്വത്തില്‍ നഗരസഭയില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തിയത്.
62 ജീവനക്കാരില്‍ 19 ജീവനക്കാര്‍ മാത്രമാണ് തല്‍സ്ഥാനങ്ങളിലുണ്ടായിരുന്നത്. രണ്ടു പേര്‍ അവധിയിലായിരുന്നു. ഇവരുടെ അവധി അപേക്ഷ ലഭിക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭാ സെക്രട്ടറി സര്‍ക്കാരിന്റെ ഔദ്യോഗിക കോണ്‍ഫറന്‍സിനായി ചെയര്‍പേഴ്‌സണിനൊപ്പം മൂന്നാറിലാണ്.
41 പേരാണ് പ്രവര്‍ത്തി സമയത്തിനുമുന്‍പുതന്നെ മുങ്ങിയതായി കണ്ടെത്തിയത്. രണ്ടു വര്‍ഷം മുന്‍പ് നഗരസഭയില്‍ ഉദ്യോഗസ്ഥരുടെ മുങ്ങല്‍ തടയുന്നതിനായി പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അഞ്ചു മാസം മാത്രമാണ് പഞ്ചിങ് മെഷീന്‍ പ്രവര്‍ത്തിച്ചത്.
ഒന്നര വര്‍ഷത്തോളമായി പഞ്ചിങ് മെഷീന്‍ കേടായിക്കിടക്കുകയാണ്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ആണ് നഗരസഭയില്‍ പഞ്ചിങ് മെഷീന്‍ ഒരുക്കിയത്. ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago