സഊദിയില്‍ പുതിയ 'ഊര്‍ജ്ജ നഗരം' സ്ഥാപിക്കാന്‍ പദ്ധതിയൊരുങ്ങുന്നു
ദമാം: വിദേശ കമ്പനികളെ ലക്ഷ്യമിട്ട് രാജ്യത്ത് പുതിയ ഊര്‍ജ്ജ നഗരം സ്ഥാപിക്കാന്‍ പദ്ധതിയൊരുക്കുന്നു. സഊദി ഡെപ്യൂട്ടി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കയില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെ സഊദി ഊര്‍ജ്ജമന്ത്രി ഖാലിദ് അല്‍ ഫാലിഹാണ് ഇക്കാര്യം വാഷിംഗ്ടണ്ണില്‍ വ്യക്തമാക്കിയത്. വിഷന്‍ 2030 ന്റെ കീഴിലാണ് പുതിയ പദ്ധതി കൊണ്ടു വരുന്നത്.
ഊര്‍ജ്ജ സംബന്ധമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ വന്‍കിട കമ്പനികളെ സഊദിയിലേക്ക് ആകര്‍ഷിക്കുകയാണ് പുതിയ എനര്‍ജി സിറ്റി നിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല ഊര്‍ജ്ജത്തിന്റെയും പെട്രോ കെമിക്കല്‍ ഇന്‍ഡസ്ട്രിയുടെയും ലോകോത്തര നിലവാരത്തിലെ മികച്ച സഹകരണത്തിനായി വിവിധ കമ്പനികളുമായും കരാര്‍ ഏര്‍പ്പെടാന്‍ സഊദി അരാംകോ പദ്ധതി തയ്യാറാണ്.
പുനര്‍നിര്‍മാണം സാധ്യമാകുന്ന ഊര്‍ജ്ജ മേഖലകളില്‍ വിദേശ കമ്പനികളെ കൂടി ഉള്‍പ്പെടുത്തി വ്യവസായം കൂട്ടാന്‍ ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോ പദ്ധതി തയ്യാറാക്കുന്നുണ്ട്. മാത്രമല്ല സമീപ കാലങ്ങളിലായി കണ്ടെത്തിയ വാതക പാടങ്ങളില്‍ നിന്നും കൂടുതല്‍ വാതകം ഉല്‍പാദിപ്പിച്ച് വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പദ്ധതിയുണ്ട്. ആഭ്യന്തര അന്താരാഷ്ട്ര മേഖലകളില്‍ ആവശ്യമായ എണ്ണ, വാതകം നല്‍കാന്‍ ഇതോടെ സഊദി അരാംകോക്ക് സാധിക്കുമെന്നും ഊര്‍ജ്ജമന്ത്രി പറഞ്ഞു. നിലവില്‍ രാജ്യത്ത് നിരവധി വ്യാവസായിക നഗരി പ്രവര്‍ത്തിക്കുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."