ADVERTISEMENT
HOME
DETAILS

മാല പൊട്ടിക്കും, പണയം വയ്ക്കും, പിന്നെ പണം വട്ടിപ്പലിശയ്ക്ക് നല്‍കും

ADVERTISEMENT
  
backup
February 09 2019 | 07:02 AM

%e0%b4%ae%e0%b4%be%e0%b4%b2-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%aa%e0%b4%a3%e0%b4%af%e0%b4%82-%e0%b4%b5%e0%b4%af%e0%b5%8d

തിരുവനന്തപുരം: നഗരത്തിലെ ഓട്ടോക്കാര്‍ക്കും തട്ടുക്കച്ചവടക്കാര്‍ക്കും ഇടയില്‍ പലിശക്കാരനായി വിലസിയ യുവാവ് മാല മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്കൊപ്പം പൊലിസും ഞെട്ടി.
തിരുമല ശ്രീകൃഷ്ണ ആശുപത്രിക്ക് സമീപം ഒരു സ്ത്രീയുടെ മാല പൊട്ടിച്ച കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ പൂജപ്പുര ചിത്രാ നഗറില്‍ ലക്ഷ്മി വിലാസത്തില്‍ സജീവിന്റെ (28) വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പണം പലിശയ്ക്ക് കൊടുത്തതിന്റെ കണക്കെഴുതിയ ഡയറി പൊലിസിന്റെ കൈയിലകപ്പെട്ടത്. മാല പൊട്ടിച്ചാലുടന്‍ പണയം വയ്ക്കുകയും വട്ടച്ചെലവിനുള്ള പണം കൈവശം വച്ച ശേഷം ബാക്കി ആവശ്യക്കാര്‍ക്ക് അഞ്ച്, ആറ് രൂപ നിരക്കില്‍ പലിശയ്ക്ക് കൊടുക്കുകയും ചെയ്യുന്നതാണ് സജീവിന്റെ രീതി.
നാട്ടിലും നഗരത്തിലും ഓട്ടോറിക്ഷക്കാര്‍ക്കും തട്ടുകച്ചവടക്കാര്‍ക്കും പണം പലിശക്ക് കൊടുത്തതിന്റെ കണക്ക് ആണ്ടുമാസം തീയതിയും തുകയും സഹിതം അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡയറിയുടെ പത്തോളം പേജുകളില്‍ നിരനിരയായി പണവും പലിശയും രേഖപ്പെടുത്തിയിട്ടുള്ള ഡയറി കൈയില്‍ കിട്ടിയതോടെ കഴിഞ്ഞ പത്തു മാസത്തിനകം സജീവ് നടത്തിയ മാല പൊട്ടിക്കലുകളെപ്പറ്റി പൊലിസിനും ഒരു ധാരണയായി.
മാല പൊട്ടിച്ച ദിവസങ്ങളില്‍ തന്നെ പണയപ്പെടുത്തുകയും പണം പലിശയ്ക്ക് കൊടുക്കുകയും ചെയ്യുന്നതിനാല്‍ ഡയറിയില്‍ രേഖപ്പെടുത്തിയ ദിവസങ്ങളിലെല്ലാം സജീവ് മാലപൊട്ടിക്കല്‍ നടത്തിയിരുന്നുവെന്നാണ് പൊലിസിന്റെ കണക്കുകൂട്ടല്‍. ഏതാണ്ട് ഏഴു ലക്ഷത്തോളം രൂപയുടെ കണക്കുകളാണ് അതിലുള്ളത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തിയ മൂന്ന് മാലപൊട്ടിക്കല്‍ കേസുകളാണ് സജീവ് സമ്മതിച്ചിട്ടുള്ളതെങ്കിലും ഡയറി പിടികൂടിയ സാഹചര്യത്തില്‍ പലിശയ്ക്ക് കൊടുത്ത പണത്തിന്റെ ഉറവിടം പൊലിസിന് വ്യക്തമാകേണ്ടതുണ്ട്. ഇതിനായി സജീവിനെ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലിസിന്റെ നീക്കം.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഊടുവഴികള്‍ വരെ കാണാപാഠമാക്കിയ സജീവ് വൃദ്ധരായ സ്ത്രീകളെയാണ് മാലപൊട്ടിക്കലിന് ഇരയാക്കുന്നത്. കാര്യമായ ചെറുത്ത് നില്‍പ്പില്ലാതെ കാര്യം നടത്തി മടങ്ങാമെന്നതാണ് വൃദ്ധ സ്ത്രീകളെ ലക്ഷ്യം വയ്ക്കാന്‍ കാരണം. ഇത്തരത്തില്‍ വൃദ്ധകള്‍ തനിച്ച് താമസിക്കുന്ന വീടുകള്‍ പോലും തിരിച്ചറിഞ്ഞ് ഇയാള്‍ മാല പൊട്ടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആര്‍ക്കും സംശയം തോന്നാത്ത വിധം ഫുള്‍ സ്ലീവ് ഷര്‍ട്ടും പാന്റും ധരിച്ച് ഹെല്‍മറ്റും വച്ചാണ് സജീവ് ഓപറേഷനിറങ്ങുക.
പലിശയ്ക്ക് വാങ്ങിയ പണം തിരികെ നല്‍കാത്തതിന് സുഹൃത്തില്‍ നിന്ന് പിടിച്ചെടുത്ത സ്‌കൂട്ടറിലാണ് സജീവ് മാലപൊട്ടിക്കാന്‍ തുടങ്ങിയത്. ഇതിലായിരുന്നു മാസങ്ങളായി സജീവിന്റെ സഞ്ചാരം.
രജിസ്‌ട്രേഷന്‍ നമ്പരിന്റെ ഒരക്കം ഇളക്കി മാറ്റിയും മറ്റൊരക്കം ചെളി തേച്ച് മറച്ചുമായിരുന്നു മാല പൊട്ടിച്ചത്. മാല പൊട്ടിച്ച് രക്ഷപ്പെടുന്നിതിനിടെ സി.സി.ടി.വിയില്‍ കുടുങ്ങിയ സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റും അതിന് താഴ് വശത്തുള്ള താടിക്കാരന്റെ സ്റ്റിക്കറും തിരിച്ചറിഞ്ഞ ട്രാഫിക് പൊലിസുകാരനായ ബിജു മ്യൂസിയത്തിന് സമീപം റോഡരികില്‍ നിന്ന് സ്‌കൂട്ടര്‍ കണ്ടെത്തിയതായി കമ്മിഷണര്‍ക്ക് കൈമാറിയിരുന്നു. ഈ രഹസ്യവിവരമാണ് ഷാഡോ പൊലിസ് സംഘത്തിന് സജീവിനെ പിടികൂടാന്‍ സഹായകമായത്.
സജീവിന്റെ പക്കല്‍നിന്ന് മാലയും സ്‌കൂട്ടറും കണ്ടെത്തിയ പൊലിസ് സംഘം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന പണം ഇടപാട് ഡയറി കണ്ടെത്തിയത്. ഡയറിയില്‍ പേരുള്ളവരെ നേരില്‍ കണ്ട് പണമിടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  6 hours ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  8 hours ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  8 hours ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  8 hours ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  8 hours ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  9 hours ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  9 hours ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  9 hours ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  10 hours ago