ADVERTISEMENT
HOME
DETAILS

വ്യാപാരോത്സവം 16 മുതല്‍ ആലുവയില്‍; ലോഗോ പ്രകാശനം ചെയ്തു

ADVERTISEMENT
  
backup
February 09 2019 | 07:02 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-16-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b2

ആലുവ: നഗരത്തിലെ പ്രളയം ബാധിച്ച വ്യാപാരികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന വ്യാപാരോത്സവം 2019 'ഫെബ്രുവരി 16 മുതല്‍ ആരംഭിക്കും .ഫെഡറല്‍ ബാങ്കും ആലുവയിലെ ചലച്ചിത്ര താരങ്ങളുമടങ്ങുന്നവരുടെ സഹകരണത്തോടെ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന വിധത്തിലാണ് വ്യാപാരോത്സവം സംഘടിപ്പിക്കുന്നത്.
വ്യാപാരോത്സവ കാലയളവില്‍ നിശ്ചിത കടകളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ ബില്ലിനോടൊപ്പം സൗജന്യമായി ലഭിക്കുന്ന കൂപ്പണുകള്‍ നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുന്നത്. ഒന്നാം സമ്മാനമായി രണ്ടുപേര്‍ക്ക് ബൈക്കുകളാണ് നല്‍കുന്നത്. രണ്ടാമത്തെ അഞ്ചുപേര്‍ക്ക് സൈക്കിളുകളും മൂന്നാമതായി പത്തുപേര്‍ക്ക് സ്വര്‍ണ നാണയങ്ങളും നല്‍കും. പ്രദേശത്തെ പ്രധാന വീഥികള്‍ വര്‍ണ പ്രപഞ്ചം ഒരുക്കും. ചലച്ചിത്ര താരങ്ങളുടെ മെഗാ ഷോയും ഉണ്ടാകും. പ്രളയ ബാധിത മേഖലകളായ ആലുവ പാലസ് റോഡ്, ബൈപ്പാസ് ജങ്ഷന്‍, മാര്‍ക്കറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ വ്യാപാരികളാണ് വ്യാപാരോത്സവത്തില്‍ പങ്കാളികളാകുന്നത്. 16 ന് വൈകീട്ട് ആറുമണിക്ക് ബൈപാസ് കവലയില്‍ ഫ്‌ളാഗ് ഓഫ് നടക്കും. തുടര്‍ന്ന് മുനിസിപ്പല്‍ പാര്‍ക്കിന് സമീപമുള്ള ഗ്രൗണ്ടില്‍വച്ച് ഉദ്ഘാടനവും നടക്കും. പ്രളയബാധിത ആലുവയുടെ വീണ്ടെടുപ്പിനായി നടത്തുന്ന വ്യാപാരോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ചലച്ചിത്രതാരം ടിനി ടോം ലോഗോ പ്രകാശനം നിര്‍വഹിച്ചു.
ആലുവ മഹാനാമി ഹോട്ടലില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ.അബ്ദുല്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി പ്രസിഡന്റ് സി.കെ. അബ്ദുല്ലകുട്ടി, സെക്രട്ടറി പി.എ.ബാബു, ഫെഡറല്‍ ബാങ്ക് ആര്‍.എസ്.എസ് ബ്രാഞ്ച് മാനേജര്‍ ടോമി, ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി എ.ജെ.റിയാസ് എന്നിവര്‍ പങ്കെടുത്തു.
അശാസ്ത്രീയ ഗതാഗത പരിഷ്‌ക്കാരവും ഈ മേഖലയിലെ കച്ചവടത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. നഗരത്തിന്റെ മറ്റെല്ലാ ഭാഗത്തും അശാസ്ത്രീയ ഗതാഗത പരിഷ്‌ക്കാരം പിന്‍വലിച്ചെങ്കിലും ;ഏറ്റവും വീതിയേറിയ റോഡുള്ള പാലസ് റോഡില്‍ ഇപ്പോഴും ഭാഗിക ഗതാഗത സൗകര്യം മാത്രമേ ഉള്ളൂ. ഈ പ്രദേശത്ത് വണ്‍വേ സംവിധാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് സംഘാടകര്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചു. പമ്പ് കവലയില്‍ നിന്ന് പ്രളയബാധിത മേഖലയിലെ പ്രധാന റോഡായ പാലസ് റോഡിലേക്കും പാലസ് റോഡില്‍ നിന്ന് നേരിട്ട് ബ്രിഡ്ജ് റോഡിലേക്കും പ്രവേശിക്കാന്‍ നിലനില്‍ക്കുന്ന തടസം മാറ്റണമെന്നും അഭ്യര്‍ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  3 minutes ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  7 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  20 minutes ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  41 minutes ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  an hour ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  an hour ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  an hour ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  an hour ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 hours ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 hours ago