HOME
DETAILS
MAL
ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയം
backup
May 03 2018 | 02:05 AM
ഓക്ക്‌ലന്‍ഡ്: ഇന്ത്യയുടെ ലക്ഷ്യ സെന്‍, ബി സായ് പ്രണീത്, അജയ് ജയറാം, സമീര്‍ വര്‍മ എന്നിവര്‍ക്ക് ന്യൂസിലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ വിജയം. ഒന്നാം റൗണ്ട് പോരാട്ടങ്ങളില്‍ ലക്ഷ്യ 21-11, 21-16 എന്ന സ്‌കോറിന് മലേഷ്യന്‍ താരം ജുണ്‍ വി ചെമിനെ പരാജയപ്പെടുത്തി.
രണ്ടാം റൗണ്ടില്‍ ചൈനീസ് ഇതിഹാസം ലിന്‍ ഡാനാണ് കൗമാരക്കാരനായ ഇന്ത്യന്‍ താരത്തിന്റെ എതിരാളി. സായ് പ്രണീത് ഇസ്‌റഈല്‍ താരം മിഷ സില്‍ബര്‍മാനെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-11, 21-19. സമീര്‍ വര്‍മ 21-8, 21-10 എന്ന സ്‌കോറിന് ഇന്തോനേഷ്യന്‍ താരം സോണി ദ്വി കുന്‍ക്കോറോയേയും അജയ് ജയറാം 21-23, 21-12, 21-18 എന്ന സ്‌കോറിന് തായ്‌വന്‍ താരം സു ജെന്‍ ഹോയെയും വീഴ്ത്തിയാണ് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."