HOME
DETAILS

വരുന്നു മിനി ലോകകപ്പ് ഫുട്‌ബോള്‍

  
backup
May 03, 2018 | 2:02 AM

%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab%e0%b5%81



ബെര്‍നെ: മിനി ലോകകപ്പിന്റെ സാധ്യതകള്‍ തേടി ഫിഫ. നാല് വര്‍ഷത്തിനിടെ 32 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പിന് പുറമേ രണ്ട് വര്‍ഷം കൂടുമ്പോള്‍ എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന രീതിയില്‍ മിനി ലോകകപ്പ് ഫുട്‌ബോള്‍ സംഘടിപ്പിക്കാനുള്ള നിര്‍ദേശമാണ് ഫിഫ മുന്നോട്ടുവച്ചത്.
പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റിനോയാണ് പുതിയ പദ്ധതിയെക്കുറിച്ചുള്ള ആലോചനയുടെ പിന്നില്‍. രാജ്യാന്തര മത്സരങ്ങള്‍ സംഘടിപ്പിച്ച് ആദ്യമെത്തുന്ന ഏറ്റവും മികച്ച എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന തരത്തിലാണ് ടൂര്‍ണമെന്റ് വിഭാവനം ചെയ്തിരിക്കുന്നത്. മിനി ലോകകപ്പ് 2021 മുതല്‍ തുടങ്ങാനാണ് ആലോചന നടക്കുന്നത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ നടത്തുകയാണ് ഫിഫയുടെ ലക്ഷ്യം.
നാല് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന കോണ്‍ഫെഡറേഷന്‍സ് കപ്പ് ഒഴിവാക്കി പകരം മിനി ലോകകപ്പ് നടത്തുകയെന്ന ആശയവും ഫിഫയുടെ പരിഗണനയില്‍ ഉണ്ട്. യൂറോ കപ്പ്, കോപ്പ അമേരിക്ക, ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് അടക്കമുള്ള ടൂര്‍ണമെന്റുകള്‍ വഴി ടീമുകളെ കണ്ടെത്തുകയെന്ന നിര്‍ദേശവും ഉണ്ട്.
ഫിഫയുടെ നിര്‍ദേശം തീരുമാനങ്ങള്‍ എടുക്കുന്ന കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണിപ്പോള്‍. നേരത്തെ ഇന്‍ഫാന്റിനോ ലോകകപ്പില്‍ 32 ടീമുകള്‍ക്ക് പകരം 48 ടീമുകളെന്ന പുതിയ ആശയം മുന്നോട്ടുവച്ചിരുന്നു.
2026ലെ ലോകകപ്പ് മുതല്‍ ടീമുകളുടെ എണ്ണം കൂട്ടാനാണ് നിലവില്‍ ഫിഫ ആലോചിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago