ബാറ്റിങ് വിരുന്നൊരുക്കി ഡല്‍ഹി
ന്യൂഡല്‍ഹി: മഴ രസംകൊല്ലിയായ പോരാട്ടത്തില്‍ ബാറ്റിങ് വിരുന്നൊരുക്കി ഡല്‍ഹി ഡയര്‍ഡെവിള്‍സ്. രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ മഴയെ തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ ഡല്‍ഹി 17.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയില്‍. ടോസ് ചെയ്തതിന് പിന്നാലെ മഴ തുടങ്ങിയതോടെ കളി ആരംഭിക്കാന്‍ വൈകി. പിന്നീട് മഴ മാറി 18 ഓവറായി മത്സരം പുനര്‍ നിര്‍ണയിക്കുകയായിരുന്നു.
ടോസ് നേടി രാജസ്ഥാന് ഡല്‍ഹിയെ ബാറ്റിങിനയച്ചു. തുടക്കത്തില്‍ കോളിന് മണ്‍റോയെ നഷ്ടമായെങ്കിലും പ്രിഥ്വി ഷാ 25 പന്തില്‍ 47 റണ്‍സെടുത്ത് വെടിക്കെട്ടിന് തിരികൊളുത്തി. ഷാ നാല് വീതം സിക്സും ഫോറും സഹിതമാണ് തിളങ്ങിയത്.
പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍- റിഷഭ് പന്ത് കൂട്ടുകെട്ട് ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.
പന്ത് വെറും 29 പന്തില്‍ അടിച്ചെടുത്തത് 69 റണ്‍സ്. ഏഴ് ഫോറും അഞ്ച് സിക്സും സഹിതമാണ് താരം മൈതാനം കീഴടക്കിയത്. ശ്രേയസ് 35 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും പറത്തി 50 റണ്‍സ് കണ്ടെത്തി. രാജസ്ഥാനായി ഉനദ്കട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."