മുദ്ര ലോണ്‍ തട്ടിപ്പ്; സിനിമ താരം പിടിയില്‍
മൂവാറ്റുപുഴ: മുദ്ര ലോണ്‍ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് മാറാടി സ്വദേശിയായ യുവതിയില്‍ നിന്നും 10,50,000-രൂപ തട്ടിയെടുത്ത കേസില്‍ സിനിമ സീരിയല്‍ താരം പിടിയില്‍. തൃശൂര്‍ പഴയങ്ങാടി പാലിയൂര്‍ വീട്ടില്‍ വിജോ പി. ജോണ്സണ്(33)ആണ് മൂവാറ്റുപുഴ പൊലിസിന്റെ പിടിയിലായത്. തട്ടിപ്പ് കേസുകള്‍ അന്വോഷിക്കുന്നതിന് മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.ബിജുമോന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘങ്ങളായ മൂവാറ്റുപുഴ ഇന്‍സ്പെക്ടര്‍ സി. ജയകുമാര്‍, സബ്ഇന്‍സ്പെക്ടര്‍ സി.എസ് ഷാരോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ വീടിന്റെ പരിസരത്ത് നിന്നും പിടികൂടിയത്.
ഇയാള്‍ സമാന കേസുകളില്‍ വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചതും തൃശൂര്‍ പേരാമംഗലം പൊലിസ് സ്റ്റേഷനില്‍ മൂന്ന് തട്ടിപ്പ് കേസുകളിലും, മൂവാറ്റുപുഴ സ്വദേശിയായ സലാമിന്റെ ഭൂമി തട്ടിപ്പ് കേസില്‍ അഞ്ചുലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ നിലവില്‍ അറസ്റ്റ് വാറണ്ട് ഉള്ളതാണന്നും പൊലിസ് പറഞ്ഞു. പകല്‍ സമയങ്ങളില്‍ ആഢംമ്പര കാറുകളില്‍ കറങ്ങി നടന്ന് തട്ടിപ്പ് ആസൂത്രണം ചെയ്യുകയും, വാറണ്ട് നിലവിലുള്ളതിനാല്‍ രാത്രി വൈകിയെത്തുകയും വീടിന് ടെറസില്‍ കിടക്കുകയും പൊലിസ് സാന്നിധ്യം അറിഞ്ഞാല്‍ രക്ഷപ്പെടുകയുമാണ് പതിവ്.
പ്രതി വീട്ടിലുണ്ടന്ന രഹസ്യ വിവരത്തെ തുറന്ന് പൊലിസ് വീട് വളഞ്ഞതോടെ മുകളില്‍ നിന്നും ഊര്‍ന്നിറങ്ങി മതില് ചാടി സീപത്തെ പുരയിടത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചങ്കിലും വളഞ്ഞ് പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."