HOME
DETAILS
MAL
അതിര്‍ത്തി കടക്കാന്‍ പൊലിസ് അനുവദിച്ചില്ല;യുവതി ആംബുലന്‍സില്‍ പ്രസവിച്ചു
backup
March 27 2020 | 09:03 AM
കാസര്‍കോട്: പ്രസവത്തിനായി കാസര്‍കോട് നിന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലന്‍സ് കര്‍ണാടക പൊലിസ് തടഞ്ഞു. തുടര്‍ന്ന് ആംബുലന്‍സ് തിരികെ പോരുംവഴി യുവതി ആശുപത്രിയില്‍ പ്രസവിച്ചു.
കാസര്‍കോട് കുഞ്ചത്തൂരില്‍ താമസിക്കുന്ന ബിഹാര്‍ പട്ന സ്വദേശിയായ ഗൗരി ദേവിയാണ് ആംബുലന്‍സില്‍ പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."