മോഷണങ്ങള്‍ തുടരുന്നു; പൊലിസ് നിഷ്‌ക്രിയമെന്ന് പരാതി
ആറ്റിങ്ങല്‍: നിരവധി കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പോലും യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന വിശിഷ്ട പുരസ്‌കാരങ്ങള്‍ നേടിയ ഉദ്യോഗസ്ഥര്‍ സേവനം ചെയ്യുന്ന ആറ്റിങ്ങല്‍ പൊലിസ് സബ്ഡിവിഷനില്‍പ്പെട്ട കടയ്ക്കാവൂര്‍ പൊലിസ് പരിധിയിലാണ് മോഷണങ്ങള്‍ പരമ്പരയായിട്ടും നിഷ്‌ക്രിയത്വം കാട്ടുന്നതായി ആക്ഷേപം ഉയരുന്നത്.
മൂന്നാഴ്ചക്കുള്ളില്‍ പ്രദേശത്തു നടന്നത് നിരവധി മോഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഒന്നില്‍ പോലും പൊലിസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയില്ലയെന്ന് പരക്കെ ആക്ഷേപമുണ്ട്.
കടയ്ക്കാവൂര്‍ ചെക്കലാവിളാ കത്ത് എയ്ഞ്ചല്‍ ജ്വുല്ലറിയിലെ ഗ്ലാസുകള്‍ പൊട്ടിച്ചു വെള്ളിയാഭരണങ്ങള്‍ കവര്‍ന്നതും ഷിഫാ മെഡിക്കല്‍സിന്റെ പൂട്ട് പൊളിച്ച് വിലയേറിയ മരുന്നുകളും സിസി ടിവിയുടെ ഡിവിഡിയും കവര്‍ന്നത് അവസാന സംഭവം.
കൂടാതെ ലച്ചൂസ് മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നിരുന്നു. കൊച്ചുതിട്ടക്ഷേത്രം ഗ്യാസ് ഏജന്‍സി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ വ്യാപിക്കുന്നത്.
കൊച്ചുതിട്ട ക്ഷേത്രത്തിലെ കാണിക്ക പൊളിച്ചാണ് മോഷണം ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച് ക്ഷേത്രഭാരവാഹികള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ തുടര്‍ന്നും മോഷണം നടന്നിട്ടും ഒന്നുപോലും തെളിയിക്കാന്‍ പൊലിസിന് കഴിഞ്ഞില്ല.
നകൂടാതെ ശങ്കരംതാഴത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും ആറുപവനും പണവും കവര്‍ന്നു. ഗ്യാസ് ഏജന്‍സി കുത്തിത്തുറന്ന് കവര്‍ച്ച നടത്തി.
സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും മോഷ്ടാക്കളെ കണ്ടെത്താനായില്ല. വയലില്‍ വീട്ടില്‍ സുഭാഷിന്റെയും കടയ്ക്കാവൂര്‍ ജഗേന്ദ്രന്റെയും വീടുകള്‍ കുത്തിതുറന്നു സ്വര്‍ണവും പണവും കവര്‍ന്നിരുന്നത് ഈ അടുത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."