നാം ജീവിക്കുന്നത് നവോത്ഥാനം അടിച്ചേല്‍പ്പിക്കുന്ന കാലത്ത്: സാദിഖലി തങ്ങള്‍
വല്ലപ്പുഴ: നവോത്ഥാനം അടിച്ചേല്‍പ്പിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. യഥാര്‍ഥ നവോത്ഥാന നായകരെ ആരൊക്കെ മറച്ചുപിടിക്കാന്‍ ശ്രമിച്ചാലും കാലം അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ആദര്‍ശസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന തങ്ങള്‍.
നവോത്ഥാനത്തിന്റെ ശരിയായ ഉറവിടം അറേബ്യയാണ്. ആ പാതയിലൂടെയാണ് സമസ്തയുടെ േ്രശഷ്ടരായ പണ്ഡിതന്മാര്‍ സഞ്ചരിച്ചത്. അതിന്റെ പരിണിതഫലമായാണ് സഹോദരസമുദായങ്ങളിലെ നേതാക്കളും ആചാര്യശ്രേഷ്ടരുമായ ആദരണീയര്‍ സമസ്തയുടെ നിലപാടുകളെ ബഹുമാനത്തോടെ കാണുന്നത്. ആദര്‍ശ വ്യതിയാനം സഭംവിക്കാത്ത ഏക പ്രസ്ഥാനമാണ് സമസ്ത. മുസ്‌ലീം സമൂഹത്തിന്റെ നയരൂപീകരണങ്ങളില്‍ അവസാനവാക്കാണ് സമസ്ത. വിശ്വാസികള്‍ സംശയരൂപീകരണത്തിന് സമസ്തയെ ആശ്രയിക്കുന്നതും സമസ്തയുടെ മഹത്വം വെളിപ്പെടുത്തുന്നുവെന്ന് തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."