HOME
DETAILS
MAL
സഊദിക്ക് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം
backup
March 27 2020 | 15:03 PM
ജിദ്ദ: സഊദിയിലെ ഖമീസ് മുശൈത്തിലേക്കും അബഹയിലേക്കും ലക്ഷ്യമാക്കി ഡ്രോണുകളുപയോഗിച്ച് ആക്രമണ ശ്രമം. യമനിലെ ഹൂതികളാണ് ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ഡ്രോണുകള്‍ അയച്ചത്. ഡ്രോണുകള്‍ ആകാശത്ത് വെച്ച് തകര്‍ത്തിട്ടതായി സഊദി സഖ്യസേന അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ വെടിനിര്‍ത്തലിന് യുഎന്‍ ആഹ്വാനം ചെയ്തിരുന്നു. ഐക്യരാഷ്ട്ര സഭയും സഊദി സഖ്യസേനയും ആഹ്വാനം സ്വാഗതം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പുലര്‍ച്ചെ ഡ്രോണ്‍ ആക്രമണ ശ്രമം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."