അനധികൃതമായി കരിങ്കല്ല് കടത്തിയ വാഹനങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടി
എരുമപ്പെട്ടി: കടങ്ങോട് മല്ലന് കുഴിയില്‍ നിന്നും അനധികൃതമായി കരിങ്കല്ല് കടത്തിക്കൊണ്ട് പോവുകയായിരുന്ന വാഹനങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടി. കടങ്ങോട് ഗ്രാമ രക്ഷാസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് വാഹനങ്ങള്‍ പിടികൂടിയത് .
ആര്.ഡി.ഒയുടെ നിര്‍ദ്ദേശ പ്രകാരം എരുമപ്പെട്ടി പോലീസിന്റെ സഹായത്താലാണ് കുന്നംകുളം റവന്യു ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പിടികൂടിയത്. 6 ടിപ്പര്‍ ലോറികളും ഒരു ഹിറ്റാച്ചിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കിയിട്ടുള്ളതാണ്.
ഇത് വകവെക്കാതെയാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചാണ് ഗ്രാമ രക്ഷാസമിതി പരാതി നല്‍കിയിട്ടുള്ളത്. കടങ്ങോട് മല്ലന്‍കുഴി മേഖലയിലെ ക്വാറികളില്‍ നിന്നും അനധികൃതമായി സ്ഫോടനം നടത്തി കരിങ്കല്ല് കയറ്റി കൊണ്ട് വരികയായിരുന്ന വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹരിദാസ്, കടങ്ങോട് വില്ലേജ് ഓഫിസര്‍ സന്ധ്യ, സ്പെഷ്യല്‍ വില്ലേജ് ഓഫിസര്‍ വര്‍ഗീസ്, താലൂക്ക് അസിസ്റ്റന്റ് ഹൈദ്രോസ് എന്നിവര്‍ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."