വൈത്തിരി മാരിയമ്മന്‍ കോവില്‍ മഹോത്സവം തുടങ്ങി
വൈത്തിരി: വൈത്തിരി ശ്രീ മാരിയമ്മന്‍ കോവില്‍ മഹോത്സവത്തിന് തുടക്കമായി. ബ്രഹ്മശ്രീ പാതിരിശ്ശേരിമന ശ്രീകുമാരന്‍ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആല്‍ത്തറ ഗണപതിയെ കുടിയിരുത്തല്‍ ചടങ്ങിനുശേഷം ഉത്സവ കൊടിയേറ്റം നടന്നു.
തുടര്‍ന്ന് ഭക്തരുടെ സാന്നിധ്യത്തില്‍ പൊങ്കാല സമര്‍പ്പണം നടന്നു. ഇന്ന് രാവിലെ ത്രികാലപൂജക്കും ഭണ്ഡാര പൂജയ്ക്കു ശേഷം നാല് സെന്റ് കോളനി ക്ഷേത്രത്തില്‍ നിന്നുള്ള മുളപ്പയര്‍ എഴുള്ളത്ത് മാരിയമ്മന്‍കോവിലില്‍ എത്തിച്ചേരും. വൈകിട്ട് എട്ട് മണിക്ക് താലപ്പൊലിയോടുകൂടിയ 'മാവിളക്ക് ' എഴുള്ളത്ത് നഗരപ്രദക്ഷണം ചെയ്യും. തുടര്‍ന്ന് ആദ്ധ്യാത്മിക പ്രഭാഷണവും കുട്ടികളുടെ കലാവിരുന്നും ഗാനമേളയും നടക്കും.
ഞാറായഴ്ച പുലര്‍ച്ചെ നാല് മണിക്ക് വ്രതമെടുത്ത ഭക്തരുടെ കനലാട്ടവും രാത്രി എട്ട് മണിക്ക് ഗുരുതിയും നടക്കും. സ്വയംഭൂഃവായ ദേവിയുടെ അഞ്ച് നാള് നീണ്ട് നില്ക്കുന്ന മഹോത്സവം തിങ്കളാഴ്ച വൈകിട്ട് കരകം ഒഴുക്കലോടെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."