അപൂര്‍വയിനം കടല്‍ആളയെ കണ്ടെത്തി
തൃശൂര്‍: കേരളത്തില്‍ എത്തിയ അപൂര്‍വയിനം ദേശാടനക്കിളി കൗതുകമായി. ബ്ലാക്ക് നാപ്പ്ഡ് ടേണ്‍ എന്നു പേരുള്ള കടല്‍ ആളയെ തൃശൂര്‍ പാര്‍ളിക്കാട് സ്വദേശി കൃഷ്ണകുമാര്‍ കെ. അയ്യരാണു കണ്ടെത്തിയത്.
കേരളത്തില്‍ ആദ്യമായെത്തുന്ന ഈ പക്ഷിയെ പൊന്നാനി ബീച്ചിലാണു കണ്ടത്. ഇതോടെ കേരളത്തില്‍ കണ്ടെത്തിയ പക്ഷി വര്‍ഗ്ഗങ്ങള്‍ 520 ഇനങ്ങളായി. കടല്‍ത്തീരത്തു കണ്ട അപൂര്‍വ പക്ഷിയെക്കുറിച്ചു വിശദമായ പഠനം നടത്തിയപ്പോഴാണു ബ്ലാക്ക് നാപ്പ്ഡ് ടേണ്‍ എന്നയിനം ദേശാടനക്കിളിയാണെന്നു മനസ്സിലായത്. കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലാത്തതിനാല്‍ മലയാളി പേരും നല്‍കിയിട്ടില്ല.
ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നേരത്തേ ഇവയെ കണ്ടെത്തിയിട്ടുണ്ട്. കാലുകള്‍ക്കു കറുപ്പു നിറമുള്ള കടല്‍ ആളയെ പസഫിക്, ഇന്ത്യന്‍ സമുദ്ര തീരങ്ങളിലുമാണു പതിവായി കാണുന്നത്. വംശനാശ ഭീഷണിയിലുള്ള ഈ ദേശാടനക്കിളിക്കു 11 വയസ്സാണു ശരാശരി ആയുസ്സ്. ജപ്പാന്‍, ചൈന, മലേഷ്യ, ഫിലിപ്പീന്‍സ്, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ കാണുന്ന ഇവയുടെ പ്രധാന ഭക്ഷണം ചെറുമത്സ്യങ്ങളും ജലജീവികളുമാണ്. മാസങ്ങള്‍ക്കു മുന്‍പു പൊന്നാനിയില്‍ മ്യൂഗിള്‍ വിഭാഗത്തില്‍പ്പെട്ട അപൂര്‍വ്വ കടല്‍കാക്കയെ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."