ബാണാസുര ഡാമില്‍ നിന്നുള്ള കുടിവെള്ളത്തിന് സ്ഥിരം സംവിധാനം വേണം
പടിഞ്ഞാറത്തറ: വരള്‍ച്ച രൂക്ഷമായ പടിഞ്ഞാറത്തറ പ്രദേശങ്ങളിലേക്ക് ബാണാസുര ഡാമില്‍ നിന്ന് കുടിവെള്ളം എത്തിക്കാന്‍ സ്ഥിരം സംവിധാനവും ഒരുക്കണമെന്ന് ആവശ്യം.
വരള്‍ച രൂക്ഷമായി കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണ് പ്രദേശങ്ങളില്‍ നിലവിലുള്ളത്. വരള്‍ച്ച രൂക്ഷമാകുന്ന മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ഡാമിന്റെ ഷട്ടര്‍ സ്ഥിരമായി തുറന്ന് ജലക്ഷാമം പരിഹരിക്കാതെ വരള്‍ച്ച കണ്ടില്ലെന്ന് നടിക്കുകയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍.
തുറക്കാന്‍ കാലതാമസം ഉണ്ടാക്കിയാല്‍ പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പടിഞ്ഞാറത്തറ മണ്ഡലം കോണ്‍ഗ്രസ് കണ്വന്ഷന് മുന്നറിയിപ്പ് നല്കി. മണഡലം പ്രസിഡന്റ് ജോണി നന്നാട്ട് അധ്യക്ഷനായി.
ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എല്‍ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. കേരള കോണ്‍ഗ്രസില്‍ നിന്നും സി.പി.എമ്മില്‍ നിന്നും പി.എ ജോസ്, എന്‍.പി മത്തായി എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിലേക്ക് വന്ന 25 പ്രവര്‍ത്തകര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്കി. വൈകിട്ട് പടിഞ്ഞാറത്തറ ടൗണില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ എന്‍.ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജന.സെക്രട്ടറി പി.കെ അബ്ദുറഹിമാന്, ശോഭന കുമാരി, മാണി ഫ്രാന്‍സിസ്, എം.വി ജോണ്‍, ശകുന്തളാ ഷണ്മുഖന്, ശ്രീധരന് മാസ്റ്റര്‍, ഷണ്മുഖന് മാസ്റ്റര്‍, ജസ്റ്റിന് കടുക്കയം, ടൈറ്റസ് കെ, ശാന്താകുമാരി, ഇ.കെ പ്രഭാകരന്, മാത്യു വട്ട്കുളം, പി.ടി ബാലകൃഷ്ണന്, നാസര്‍ പി, ജോസഫ് പുല്ലുമാലി, രമാ ഗോപി, ജോസ് പി.എം, ജോര്‍ജജ് മണ്ണത്താനി, അനീഷ് കെ, ജിഷ ശിവരാമന്, ബേബി കിളിയമ്പ്രയില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."