ആശുപത്രി അധികൃതരുടെ പിടിവാശി; മലയാളി യുവതിക്ക് പ്രസവത്തിന് നാട്ടിലെത്താനായില്ല
റിയാദ്: ആശുപത്രി ജോലി ചെയ്യുന്ന യുവതിയെ നാട്ടിലേക്ക് പോകുന്നതിന് പ്രസവാവധി നല്‍കാതെ ആശുപത്രി ഉടമയുടെ ക്രൂരത. ഒടുവില്‍ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം നീളുന്നതിനിടെ യുവതി ആശുപത്രിയില്‍വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
ഖമീസില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഹബീലില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോട്ടയം ഉഴവൂര്‍ സ്വദേശിനി ടിന്റു സ്റ്റീഫനാണ് ദുരനുഭവം. ഇതിനിനിടെ അവധി സംബന്ധിച്ച തര്‍ക്കത്തിനിടയില്‍ രണ്ട് തവണ ആശുപത്രി ഉടമ ടിന്റുവിനെ ഹൂറൂബാക്കിയതായി കോണ്‍സുലേറ്റിന് വേണ്ടി വിഷയത്തില്‍ ഇടപെട്ട സാമൂഹികപ്രവര്‍ത്തകന്‍ അഷ്‌റഫ് കുറ്റിച്ചൂല്‍ പറഞ്ഞു.
യുവതിയെ നാട്ടിലെത്തിക്കുന്നതിന് പ്രവര്‍ത്തിച്ച സാമൂഹ്യ പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊലിസ് കസ്റ്റഡിയിലിരിക്കെ കേസിന്റെ യാഥാര്‍ഥ്യം മനസിലാക്കിയ പൊലിസ് തന്നെ ഇരുവരെയും വിട്ടയക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയുള്‍പ്പെടെ ഇന്ത്യന്‍ എംബസിക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകന്‍.
ടിന്റുവും കുഞ്ഞും ആശുപത്രിയില്‍ ചികിത്സയിലാണെങ്കിലും കുഞ്ഞിന് പാസ്‌പോര്‍ട്ട് ലഭിച്ചാല്‍ മാത്രമാണ് രണ്ടുപേര്‍ക്കും നാട്ടിലെത്താന്‍ കഴിയൂ. രണ്ട് വര്‍ഷം മുന്‍പ് സഊദിയില്‍ ജോലിക്കെത്തിയ ടിന്റു കഴിഞ്ഞ വര്‍ഷം വിവാഹത്തിനായാണ് അവസാനമായി നാട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."