കേരള ക്രിക്കറ്റില്‍ ഇനി വയനാടന്‍ കരുത്ത്
കല്‍പ്പറ്റ: കേരളാ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ ഇനി വയനാടന്‍ കരുത്തും. മാനന്തവാടി സ്വദേശി മുഹമ്മദ് സിനാനെയാണ് അണ്ടര്‍ 19 സ്റ്റേറ്റ് ടീമിലേക്ക് തെരഞ്ഞെടുത്തത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരിയിലെ ക്രിക്കറ്റ് ക്യാംപില്‍ നിന്നാണ് സിനാന് കളി പരിശീലിച്ചത്.
നിലവില്‍ കേരളത്തിന്റെ അണ്ടര്‍ 23 ക്യാംപിലാണ് ഫാസ്റ്റ് ബൗളറായസിനാനുള്ളത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറിയും കോച്ചുമായ നാസര്‍ മച്ചാന്, ജസ്റ്റിന് എന്നിവരുടെ ശിക്ഷണത്തിലാണ് കളിയില്‍ പരിശീലനം നേടിയത്. തലശ്ശേരി ബി.ഇ.എം.പി സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ സിനാന് സഹകരണ വകുപ്പ് സീനിയര്‍ ഇന്‍സ്പെക്ടര്‍ സുലൈമാന്‍ ഇസ്മാലി, നസീമ ദമ്പതികളുടെ മകനാണ്. ശഹീല് സാസ്, ഫാതിമ സിയ സഹോദരങ്ങളാണ്.
പനങ്കണ്ടി സ്കൂളില്‍ നിന്നാണ് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയത്. അണ്ടര്‍ 14, 16, 19 എന്നീ ടീമുകളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അംഗമായിരുന്ന സിനാന് 2014ല്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന നാഷനല്‍ സ്കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളാ സ്കൂള്‍ ക്രിക്കറ്റ് ടീമിലും അംഗമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."